TopTop
Begin typing your search above and press return to search.

അലഹബാദ് സര്‍വകലാശാല തകര്‍ച്ചയുടെ വക്കിലെന്ന് യുജിസി റിപ്പോര്‍ട്ട്

അലഹബാദ് സര്‍വകലാശാല തകര്‍ച്ചയുടെ വക്കിലെന്ന് യുജിസി റിപ്പോര്‍ട്ട്

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒട്ടനവധി പ്രമുഖര്‍ക്ക് ജന്മം കൊടുത്തിട്ടുള്ള സര്‍വകലാശാലകളിലൊന്നാണ് അലഹബാദ് യൂണിവേഴ്സിറ്റി. എ.ബി.വി.പിക്ക് ഈയടുത്ത കാലത്ത് തിരിച്ചടി നേരിട്ട സര്‍വകലാശാലകളില്‍ ഒന്നു കൂടിയാണിത്. എന്നാല്‍ ഫണ്ടുകളുടെ അഭാവവും ആഭ്യന്തര രാഷ്ട്രീയവും അമിതമായ നിയമവ്യവഹാരങ്ങളും അലഹബാദ് സര്‍വകലാശാലയെ നിര്‍ജീവമാക്കിയതായാണ് യുജിസിയുടെ പുതിയ റിപ്പോര്‍ട്ട്.

കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം നവംബര്‍ 13 മുതല്‍ 15 വരെ യുജിസി നിയോഗിച്ച ഒരു സംഘം സര്‍വകലാശാലയില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അലഹബാദ് സര്‍വകലാശാലയുടെ സ്ഥിതി ദയനീയമാണെന്ന് പറയുന്നത്. സാമ്പത്തികവും പഠനപരവും ഭരണപരവുമായ ക്രമക്കേടുകളുടെ പേരില്‍ കേന്ദ്ര മാനവിഭവശേഷി മന്ത്രാലയത്തിന്റെ നോട്ടപ്പുള്ളിയാണ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ആര്‍ എന്‍ ഹന്‍ഗ്ലൂ. എന്നാല്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. വിസിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുതിനായി വിരമിച്ച സാമൂഹ്യപ്രവര്‍ത്തകരായ ചില പ്രൊഫസര്‍മാര്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് യു.ജി.സി റിപ്പോര്‍ട്ടിലെ മറ്റൊരു അവകാശവാദം.

ബംഗളൂരു ഐഐഎസ്സിയിലെ ഗൗതം ആര്‍ ദേശിരാജു, മണിപ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ സോയിബാം ഇബോട്ടോംബി, കൊല്‍ക്കത്ത ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ പിനാകി ചക്രബര്‍ത്തി, സാംബല്‍പൂര്‍ ഐഐഎമ്മിലെ പ്രൊഫസര്‍ മഹാദേവ് ജയ്‌സ്വാള്‍, ജെഎന്‍യുവിലെ പ്രൊഫസര്‍ അമിത സിംഗ്, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കെപി പാണ്ഡ്യന്‍ എന്നിവര്‍ അടങ്ങുന്ന ആറംഗ സമിതിയാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

http://www.azhimukham.com/occupy-ugc-students-education-mhrd-corporatism-wto-gaveshakakkoottam-chinchu/

സര്‍വകലാശാല ഭരണത്തെ കുറിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദശപ്രകാരമാണ് യുജിസി സമിതിക്ക് രൂപം നല്‍കിയത്. സര്‍വകലാശാലയില്‍ പരിഹരിക്കാനാവാത്ത നിരവധി പ്രശ്‌നങ്ങളുണ്ടെ് സമിതി കണ്ടെത്തി. നിയമവ്യവഹാരങ്ങളുടെ കടുത്ത ഭാരമാണ് കേന്ദ്ര സര്‍വകലാശാല അനുഭവിക്കുന്നത്. നിലവില്‍ വിവിധ കോടതികളിലായി 300 കേസുകളാണ് സര്‍വകലാശാലയ്ക്കുള്ളത്. ഇത് സര്‍വകലാശാലയുടെ സമയവും വിഭവങ്ങളും ഊറ്റിയെടുക്കുന്നു. വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് സൗകര്യം നല്‍കുന്ന വിധത്തില്‍ സര്‍വകലാശാല നിയമങ്ങളും വിജ്ഞാപനങ്ങളും അശ്രദ്ധമായി തയ്യാറാക്കിയതിന്റെ ഫലമാണ് മിക്ക കേസുകളും.

ഫണ്ടുകളുടെ അഭാവമാണ് ഗുരുതരമായ മറ്റൊരു പ്രശ്‌നം. ശമ്പളവും വേതനവും നല്‍കുന്നതിന് ഉപയോഗിക്കുന്ന പദ്ധതിയേതര ഫണ്ടുകളുടെ അഭാവം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള യാതൊരു ആലോചനകളും സര്‍വകലാശാലയില്‍ നടക്കുന്നില്ല. ഭാവി എന്തായിരിക്കണം എന്നതിന് ഒരു പദ്ധതിയും നിലവില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാല രജിസ്ട്രാറുടെയും ധനകാര്യ ഓഫീസിന്റെയും പ്രവര്‍ത്തനങ്ങളിലും സമിതി അതൃപ്തി രേഖപ്പെടുത്തി. സര്‍വകലാശാലയില്‍ അരങ്ങേറുന്ന എല്ലാ പ്രശ്‌നങ്ങളും ക്രമസമാധാന പ്രശ്‌നമെന്ന നിലയിലാണ് കൈകാര്യം ചെയ്യുന്നതെന്നും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ചേര്‍ന്നതല്ല ഈ രീതിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

http://www.azhimukham.com/privatisation-of-higer-education-sector-and-research-mohammed-irshad-azhimukham/

അലഹബാദ് സര്‍വകലാശാലയെ കുടാതെ അലിഗഢ് മുസ്ലീം സര്‍വകലാശാല, ഗഡ്വാള്‍ സര്‍വകലാശാല, ജമ്മു കേന്ദ്ര സര്‍വകലാശാല, ജാര്‍ഖണ്ഡ് കേന്ദ്ര സര്‍വകലാശാല, പോണ്ടിച്ചേരി സര്‍വകലാശാല, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാല, ത്രിപുര സര്‍വകലാശാല, മധ്യപ്രദേശിലെ ഡോ ഹരി സിംഗ് ഗൗര്‍ വിശ്വവിദ്യാലയം, മഹാരാഷ്ട്രയിലെ അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം, ലക്‌നൗവിലെ ബാബസാഹിബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാല എന്നിവിടങ്ങളിലും യുജിസി ഓഡിറ്റിംഗ് നടത്തിയിട്ടുണ്ട്.

http://www.azhimukham.com/manjul-bhargava-ugc-princeton-university-mathematics-education-system-world-ranking-human-development-india/

http://www.azhimukham.com/trending-india-centre-asks-highereducational-institutions-to-broadcast-pmmodis-speech-on-screen/


Next Story

Related Stories