TopTop

ജസ്റ്റിസ് ലോയയുടെ മരണം; ചീഫ് ജസ്റ്റിസ് മോഹിത് ഷായ്ക്ക് പങ്കെന്ന് പറയുന്ന മകന്റെ കത്തിനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

ജസ്റ്റിസ് ലോയയുടെ മരണം; ചീഫ് ജസ്റ്റിസ് മോഹിത് ഷായ്ക്ക് പങ്കെന്ന് പറയുന്ന മകന്റെ കത്തിനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
തനിക്കോ തന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി ചീഫ് ജസ്റ്റിസ് മോഹിത് ഷായും ഗൂഡാലോചനയില്‍ പങ്കെടുത്തവരുമായിരിക്കുമെന്ന് പറഞ്ഞ് മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബിഎച്ച് ലോയയുടെ പുത്രന്‍ അനൂജ് എഴുതിയ കത്ത് തന്നെ കാണിച്ചിരുന്നതായി അനൂജിന്റെ ഒരു സുഹൃത്ത് കാരവന്‍ മാസികയെ അറിയിച്ചു. സൊഹ്റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മുഖ്യപ്രതിയായ കേസില്‍ അനുകൂലവിധിക്കായി തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്ന് ജസ്റ്റിസ് ലോയ ആരോപിച്ച ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു മോഹിത് ഷാ. ഇതേ കത്തു അനൂജ് തന്റെ പിതൃസഹോദരിക്കും അയച്ചിരുന്നു.

വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അനൂജ് കടുത്ത സമ്മര്‍ദത്തിലാണെന്ന തിരിച്ചറിവാണ് 2015 ല്‍ എഴുതിയ കത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് സുഹൃത്ത് കാരവനോട് പറഞ്ഞത്. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തണമെന്ന് അനൂജ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും സുഹൃത്ത് പറയുന്നു. അനൂജ് ലോയ എന്ന സ്വയം പരിചപ്പെടുത്തിയ മറ്റൊരാളുടെ മെയിലും നവംബര്‍ 29ന് തങ്ങള്‍ക്ക് ലഭിച്ചതായി കാരവന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ പിതാവ് ഹൃദ്രോഗം കൊണ്ടാണ് മരിച്ചതെന്ന് തനിക്കും തന്റെ സഹോദരിക്കും മാതാവിനും പുര്‍ണമായും ഉറപ്പാണെന്നാണ് ആ മെയിലില്‍ പറഞ്ഞിരിക്കുന്നത്. ഇ-മെയില്‍ അയച്ച ആളിനോട് തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ കാരവന്‍ ആവശ്യപ്പെട്ടെങ്കിലും അത് ഇതുവരെ ലഭ്യമായിട്ടില്ല. അതിനാല്‍ അയച്ച ആളിന്റെ യഥാര്‍ത്ഥ ഉദ്ദേശവും വ്യക്തമല്ല. എന്നാല്‍ തനിക്കും കുടുംബത്തിനും പിതാവിന്റെ മരണത്തില്‍ ഒരു സംശയവുമില്ലെന്ന് വ്യക്തമാക്കുന്നതിനായി അനൂജ് ബോംബെ ഹൈക്കോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് മഞ്ജുള ചേലൂരിനെ കണ്ടിരുന്നതായി കാരവനില്‍ ലേഖനപരമ്പര പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എങ്ങനെയാണ് അനൂജ് ചീഫ് ജസ്റ്റിസുമായി ബന്ധപ്പെട്ടതെന്നോ ആരാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതെന്നോ ആ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല.

https://www.azhimukham.com/india-13questions-unanswered-justiceloya-death-amitshah-case/

2015ലെ കത്തിലെയും പുതിയ കത്തിലെയും ഒപ്പുകള്‍ തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ട്. 2015ലെ കത്തില്‍ നേരെയാണ് ഒപ്പിട്ടിരിക്കുന്നതെങ്കില്‍ പുതിയ കത്തില്‍ അത് 90 ഡിഗ്രി ചരിഞ്ഞിരിക്കുകയാണ്. അതായത് പുതിയ കത്തില്‍ ഒപ്പിട്ടപ്പോള്‍ ഒരു പ്രത്യേക കോണില്‍ കൈ കടലാസിന് ലംബമായി പിടിച്ചാണ് ഒപ്പിട്ടിരിക്കുന്നതെന്ന് വേണം അനുമാനിക്കാന്‍. മാത്രമല്ല, താന്‍ നവംബര്‍ നാലുവരെ അനൂജുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹത്തിന്റെ സുഹൃത്ത് വെളിപ്പെടുത്തുന്നു. തന്റെ ഫോട്ടോ നഷ്ടപ്പെട്ടുവെന്നും അതിനാല്‍ സുഹൃത്തിന്റെ ഫോട്ടോ നമ്പര്‍ വേണമെന്നും പറഞ്ഞാണ് അനൂജ് സുഹൃത്തുമായി അവസാനം ബന്ധപ്പെട്ടത്. 2015ല്‍ എടുത്ത നിലപാടിലോ ആ കത്തിലെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് തന്റെ ആവശ്യത്തിലോ എന്തെങ്കിലും മാറ്റമുണ്ടായതായി അനുജ് സൂചിപ്പിച്ചതുമില്ല. എന്നാല്‍ വെറും മൂന്നാഴ്ചയ്ക്ക് കാരവന് കത്തയച്ചപ്പോള്‍, തന്റെ പിതാവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെ സത്യസന്ധതയില്‍ തനിക്ക് ശേഷം സംശയമില്ലെന്ന് അനുജ് രേഖപ്പെടുത്തുകയും ചെയ്യുന്നു. അനൂജിനെയും കുടുംബത്തെയും ബന്ധപ്പെടാനുള്ള തന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി സുഹൃത്ത് പറയുന്നു. അനൂജിന്റെയും കുടുംബത്തിന്റെയും സുരക്ഷയില്‍ തനിക്ക് ആശങ്കയുണ്ടെും അദ്ദേഹം വ്യക്തമാക്കുന്നു.

https://www.azhimukham.com/newsupdate-justiceloya-death-shouldbe-probed-justiceapshah/

തങ്ങള്‍ അഞ്ച്, ആറ് വര്‍ഷങ്ങളായി സുഹൃത്തുക്കളാണെുന്നും അനൂജിന്റെ വീട്ടില്‍ താന്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടായിരുന്നുവെന്നും പിന്നീട് കാരവനുമായി സുഹൃത്ത് നടത്തിയ ഒരു ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. ജസ്റ്റിസ് ലോയയെ തനിക്ക് വ്യക്തിപരമായി അറിയാമായിരുന്നുവെന്നും കൈക്കൂലി വാങ്ങാത്ത സത്യസന്ധനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹമെന്നും അനൂജിന്റെ സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നു. ജസ്റ്റിസ് ലോയയുടെ മരണത്തിന് ശേഷം കുടുംബ വീട്ടിലേക്ക് മോഹിത് ഷാ നടത്തിയ സന്ദര്‍ശനത്തെ കുറിച്ച് അനൂജ് 2015 ലെ കത്തില്‍ സൂചിപ്പിച്ചിരുന്നു. തന്റെ പിതാവിന്റെ മരണത്തെ സംബന്ധിച്ചുള്ള എല്ലാ പ്രശ്‌നങ്ങളും താന്‍ അദ്ദേഹത്തെ അറിയിക്കുകയും ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അനൂജ് ആ കത്തില്‍ അ്ന്ന പറഞ്ഞിരുന്നു. ഷായുടെ സന്ദര്‍ശനത്തെ കുറിച്ച് അനൂജിന് ഭീതിയുണ്ടായിരുതായും സുഹൃത്ത് വെളിപ്പെടുത്തുന്നു. മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകിച്ചൊന്നുമില്ലെന്നും അതൊരു ഹൃദയസ്തംഭനം മാത്രമാണെന്നും അനൂജിനോട് ഷാ പറഞ്ഞതായും സുഹൃത്ത് പറയുന്നു.

http://www.azhimukham.com/india-justice-loya-was-offered-100crs-for-favourable-verdict-amitshah-case/

എന്നാല്‍ ഇത് അനൂജ് വിശ്വസിച്ചിരുന്നില്ല. പരാതിയുമായി താന്‍ മുന്നോട്ട് പോകുമെന്നും അനൂജ് വ്യക്തമാക്കിയിരുന്നു. ലോയയുടെ മരണം അനൂജിന് വലിയ ഞെട്ടല്‍ ആയിരുന്നുവെന്നും പിതാവിന്റെ മരണശേഷം എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ച് അനൂജ് നിയമം പഠിക്കാന്‍ തീരുമാനിച്ചതായും സുഹൃത്ത്് പറയുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമായ കത്താണ് അനൂജിന്റെതെന്ന പേരില്‍ നവംബര്‍ 29ന് കാരവനില്‍ വന്നത്. തന്റെ പിതാവ് ഹൃദയാഘാതം മൂലമാണ് അന്തരിച്ചതെന്നും സഹപ്രവര്‍ത്തകന്റെ കാറിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്നും തനിക്കറിയാമെന്ന് ആ കത്തില്‍ പറയുന്നു. പിതാവിന്റെ മരണത്തെ കുറിച്ച് കാരവന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ സൃഷ്ടിച്ച വിവാദത്തെ കുറിച്ച് തനിക്ക് നിശ്ചയമുണ്ടെന്നും അതില്‍ പറയുന്നു. പിതാവ് മരിച്ച സമയത്തുള്ള വൈകാരിക സമ്മര്‍ദത്തില്‍ പെട്ട് തന്റെ മനസില്‍ സംശയത്തിന്റെ വിത്തു പാകാന്‍ ചിലര്‍ ശ്രമിച്ചതായും അനൂജ് അവകാശപ്പെട്ടയാള്‍ പറയുന്നു. എന്നാല്‍, യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കിയപ്പോള്‍ പിതാവ് ഹൃദയാഘാതം മൂലമാണ് മരിച്ചെന്ന് തനിക്ക് വ്യക്തമായി. അദ്ദേഹത്തെ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ എല്ലാ ശ്രമവും നടത്തിയതായി തനിക്ക് പൂര്‍ണബോധ്യമുണ്ടെന്നും ആ കത്തില്‍ പറയുന്നു.

https://www.azhimukham.com/india-who-killed-sohrabuddin-debate-around-judges-death-puts-focus-back-on-murders-by-gujarat-police/

എന്നാല്‍ ഒരു മാസം മുമ്പുവരെ നേരത്തെ കത്തുകാണിച്ച സുഹൃത്തിനെ അവിശ്വസിക്കുകയോ അത് മാധ്യമങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയോ ചെയ്തില്ല. തങ്ങള്‍ക്ക് ലഭിച്ച രണ്ട് സന്ദേശങ്ങളും കൂട്ടിയിണക്കാന്‍ ബുദ്ധിമുട്ടാണെന്ന് കാരവന്‍ പറയുന്നു. ഒരു മാസത്തിനുള്ള അനൂജിന്റെ നിലപാടില്‍ സാരമായ വ്യത്യാസമുണ്ടായതായി വിശ്വസിക്കാനും ബുദ്ധിമുട്ടാണ്. എന്നാല്‍ പിതാവിന്റെ മരണത്തെ കുറിച്ച് സംശയങ്ങളില്‍ എന്ന് അനൂജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത് താനും വായിച്ചിന്നരുതായി സുഹൃത്ത് വെളിപ്പെടുത്തി. എന്താണ് സംഭവിച്ചതെന്തെന്ന് തനിക്ക് അറിയില്ലെന്നും ആരെങ്കിലും അനൂജിന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയോ എന്ന് വ്യക്തമല്ലെന്നും സുഹൃത്ത് പറഞ്ഞു. ശനിയാഴ്ച അനൂജിനെ ഫോണില്‍ വിളിക്കാന്‍ സുഹൃത്ത് ക്ഷണിച്ചെങ്കിലും ലഭ്യമായില്ല. അനൂജിന്റെ മുത്തച്ഛനെയും ജസ്റ്റിസ് ലോയയുടെ സഹോദരിയെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരെയും ലഭ്യമായില്ലെന്നും സുഹൃത്ത് കാരവനോട് വ്യക്തമാക്കി.

http://www.azhimukham.com/national-family-raises-questions-over-suspicious-death-of-judge-presiding-over-sohrabuddin-case-in-amitshah-accused/

Next Story

Related Stories