ട്രെന്‍ഡിങ്ങ്

ഏതെല്ലാം വാഗ്ദാനങ്ങൾ നടപ്പാക്കിയെന്ന് വോട്ടറുടെ ചോദ്യം; പതറി മാറുന്ന അനുപം ഖേർ -വീഡിയോ

ബിജെപി സ്ഥാനാർത്ഥിയായ കിരണിനു വേണ്ടി വീടുവീടാന്തരം കയറിയിറങ്ങി വോട്ട് ചോദിക്കുകയായിരുന്നു അനുപം ഖേർ.

അനുപം ഖേർ പിന്നെയും കുടുങ്ങി. തന്റെ ഭാര്യയും ചണ്ഡിഗഢ് ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കിരൺ ഖേറിനു വേണ്ടി പ്രചാരണത്തിനിറങ്ങിയപ്പോഴാണ് കഴിഞ്ഞ ദിവസം വോട്ടർമാരുടെ വിഷമിപ്പിക്കുന്ന ചോദ്യത്തിനു മുമ്പില്‍ അനുപം വീണ്ടും കുടുങ്ങിയത്.

ബിജെപി സ്ഥാനാർത്ഥിയായ കിരണിനു വേണ്ടി വീടുവീടാന്തരം കയറിയിറങ്ങി വോട്ട് ചോദിക്കുകയായിരുന്നു അനുപം ഖേർ. കൂടെ കിരൺ ഖേറും ഉണ്ടായിരുന്നു. ഒരു കടയിലെത്തിയപ്പോഴാണ് വോട്ടറുടെ ചോദ്യമുണ്ടായത്. കടയുടമയുടെ പക്കൽ 2014ലെ ബിജെപി പ്രകടനപത്രികയുണ്ടായിരുന്നു. ‘ഇതിൽ പറഞ്ഞിട്ടുള്ള ഏതെല്ലാം വാഗ്ദാനങ്ങൾ നിങ്ങൾ നടപ്പാക്കി’ എന്ന് കടയുടമ ചോദിച്ചു. അനുപം ഖേർ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

ആര്‍എസ്എസില്‍ ‘റെഡി ടു വെയിറ്റ്’, ‘കെ.പി യോഹന്നാന്‍ വിഭാഗ’ങ്ങള്‍ തമ്മില്‍ തെറിവിളിയും പോരും; ശബരിമല യുവതിപ്രവേശനത്തില്‍ പരസ്യ പോര് വിലക്കി നേതൃത്വം

ഇതെല്ലാം വീഡിയോയിൽ പിടിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നേരത്തെയും സമാനമായ പ്രശ്നത്തിൽ അനുപം ചെന്ന് ചാടിയിരുന്നു. എന്തൊക്കെയാണ് ഭരണനേട്ടങ്ങൾ എന്ന വോട്ടറുടെ ചോദ്യത്തിന് ‘ഭാരത് മാതാ കീ ജയ്’ എന്നായിരുന്നു അന്ന് അനുപം നൽകിയ മറുപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍