TopTop
Begin typing your search above and press return to search.

തീയതി പ്രഖ്യാപിക്കാന്‍ മോദിയുടെ പരിപാടികള്‍ കഴിയാന്‍ കാക്കുകയാണോ? തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്‌

തീയതി പ്രഖ്യാപിക്കാന്‍ മോദിയുടെ പരിപാടികള്‍ കഴിയാന്‍ കാക്കുകയാണോ? തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്‌

ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികള്‍ കഴിയാന്‍ കാത്തിരിക്കുന്നതിന്റെ ഭാഗമായാണോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ട്രഷററും രാജ്യസഭ എംപിയുമായ അഹമ്മദ് പട്ടേല്‍ ആണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

പൊതുതിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യാത്രാപരിപാടികള്‍ തീരുന്നതിന് വേണ്ടി കാത്തിരിക്കുകയാണോ കമ്മീഷന്‍ എന്ന് അഹമ്മദ് പട്ടേല്‍ ചോദിച്ചു. പൊതു ഖജനാവിന്റെ ചിലവില്‍ മോദിക്ക് കൂടുതല്‍ സമയം പ്രചാരണം നടത്താന്‍ അനുവദിക്കുകയാണോ? സര്‍ക്കാര്‍ സംവിധാനങ്ങള്‍ രാഷ്ട്രീയ റാലികള്‍ക്കായി ദുരുപയോഗം ചെയ്യുന്നതായും അഹമ്മദ് പട്ടേല്‍ ആരോപിച്ചു.

2014ല്‍ മാര്‍ച്ച് ആദ്യ വാരം തന്നെ ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ച ലക്‌നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞത് പാകിസ്താനുമുള്ള സംഘര്‍ഷങ്ങളൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് സമയത്തിന് തന്നെ നടക്കുമെന്നുമാണ്.


Next Story

Related Stories