UPDATES

ട്രെന്‍ഡിങ്ങ്

‘ഹിന്ദു പാകിസ്താൻ’ പ്രസ്താവന: ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്

ജൂലൈ മാസത്തിൽ തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് തരൂർ ഈ പ്രസ്താവന നടത്തിയത്.

കോൺഗ്രസ് എംപി ശശി തരൂരിന് അറസ്റ്റ് വാറന്റ്. കൊൽക്കത്തയിലെ ഒരു കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. തരൂരിന്റെ ‘ഹിന്ദു പാകിസ്താൻ’ പ്രയോഗമാണ് ഈ വാറന്റിന് കാരണമായിരിക്കുന്നത്. അഡ്വ. സുമീത് ചൗധരി എന്നയാളുടെ ഹരജിയിന്മേലാണ് നടപടി.

2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്ന് തരൂര്‍ തിരുവനന്തപുരത്ത് നടന്ന ഒരു പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു. ”വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി പുതിയ ഭരണഘടനയുണ്ടാക്കും. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ചവിട്ടിയരക്കും. ഇന്ത്യയെ ഹിന്ദു പാകിസ്താൻ ആക്കി മാറ്റും. മഹാത്മാഗാന്ധിയും നെഹ്റുവും പട്ടേലും ഇതിനുവേണ്ടിയല്ല പോരാടിയത്,” എന്നായിരുന്നു പ്രസ്താവന. ഈ പ്രസ്താവനയിന്മേൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി അടക്കമുള്ള സംഘപരിവാർ സംഘടനകൾ രംഗത്തു വന്നെങ്കിലും തരൂർ വഴങ്ങുകയുണ്ടായില്ല. അവര്‍ ഹിന്ദു രാഷ്ട്രമെന്ന ആദര്‍ശത്തിന്റെ സംരക്ഷകരായിരിക്കുന്നിടത്തോളം താന്‍ എന്തിനാണ് മാപ്പു പറയുന്നതെന്ന് തരൂര്‍ തിരിച്ചടിച്ചു.

ജൂലൈ മാസത്തിൽ തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് തരൂർ ഈ പ്രസ്താവന നടത്തിയത്.

അതെസമയം ശശി തരൂർ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ കേരളത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍