TopTop
Begin typing your search above and press return to search.

കെജ്രിവാളിന്റെ മകൾ ഹർഷിതയെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി

കെജ്രിവാളിന്റെ മകൾ ഹർഷിതയെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി

ഡൽഹി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശമെത്തി. കെജ്രിവാളിനാണ് ഇത്തരമൊരു ഇമെയിൽ സന്ദേശം എത്തിയത്. 23കാരിയായ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിസന്ദേശം അയച്ചതയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

“We will kidnap your daughter. Save your daughter if you can.” എന്നായിരുന്നു ഇമെയിൽ. കെജ്രിവാൾ ഇതിന്മേൽ ഔദ്യോഗികമായി ഒരു പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയതായി വിവരമുണ്ട്. ഹർഷിതയുടെ സംരക്ഷണച്ചുമതല ഒരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഹർഷിത എവിടെ പോകുകയാണെങ്കിലും ഈ ഉദ്യോഗസ്ഥൻ കൂടെയുണ്ടാകും.

രണ്ട് കുട്ടികളാണ് അർവിന്ദ് കെജ്രിവാളിനുള്ളത്. പുല്‍കിത് കെജ്രിവാളാണ് മറ്റൊരാൾ.

പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ 96% മാർക്ക് വാങ്ങി ജയിച്ചയാളാണ് ഹർഷിത. കെമിക്കൽ എൻജിനീയറിങ്ങിൽ ഡൽഹി ഐഐടിയിൽ നിന്ന് ബിരുദവും നേടി. പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഹർഷിത പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു.


Next Story

Related Stories