TopTop
Begin typing your search above and press return to search.

'ലോകകപ്പ് നേടിയതിനെക്കാള്‍ വലിയ നേട്ടമാണിത്': വിരാട് കോഹ്‌ലി

ലോകകപ്പ് നേടിയതിനെക്കാള്‍ വലിയ നേട്ടമാണിത്: വിരാട് കോഹ്‌ലി

ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു താന്‍ അന്ന് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ വികാരഭരിതരാകുന്നത് കണ്ടിരുന്നു. ലോകകപ്പ് നേട്ടത്തിലുണ്ടായ അതേ വികാരമാണ് തനിക്ക് ഇപ്പോഴും. അല്ലെങ്കില്‍ അതിലേറെ സന്തോഷം നല്‍കുന്നു കോഹ്‌ലി പ്രതികരിച്ചു. ലോകകപ്പ് വിജയിച്ച ടീമില്‍ അംഗമായിരുന്നപ്പോള്‍ താന്‍ അന്ന് വളരെ ചെറുപ്പമായിരുന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ നേട്ടമായാണ് ഓസ്‌ട്രേലിയയിലെ ഈ പരമ്പര വിജയമെന്നും കോഹ്‌ലി പറഞ്ഞു. ഏഷ്യയില്‍ നിന്നുള്ള ഒരു ടീം ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ പരമ്പര സ്വന്തമാക്കുന്നത്. ഈ പരമ്പര വിജയം ടീമിനു പുതിയൊരു വിലാസം നല്‍കുമെന്നും കോഹ്‌ലി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഞങ്ങള്‍ ശരിയായ ദിശയിലാണെന്ന ബോധം ഞങ്ങള്‍ക്കുണ്ടായിരുന്നു, അതാണ് ഇന്നിവിടെ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.

https://www.azhimukham.com/sports-cricket-india-to-first-ever-test-series-historic-win-in-australia-border-gavaskar-trophy/

https://www.azhimukham.com/sports-historic-victory-india-clinch-australia-first-ever-test-series/

Next Story

Related Stories