TopTop
Begin typing your search above and press return to search.

അയോധ്യ: വിശ്വാസിയെ ബന്ദിയാക്കി ബലാൽസംഗം ചെയ്തു; മുതിർന്ന പുരോഹിതൻ അറസ്റ്റിൽ

അയോധ്യ: വിശ്വാസിയെ ബന്ദിയാക്കി ബലാൽസംഗം ചെയ്തു; മുതിർന്ന പുരോഹിതൻ അറസ്റ്റിൽ

ക്ഷേത്ര ദർശനത്തിനെത്തിയ വിശ്വാസിയെ ബന്ദിയാക്കി ബലാൽസംഗം ചെയ്ത പുരോഹിതൻ അറസ്റ്റില്‍. യുപിയിലെ അയോധ്യയിലാണ് സംഭവം. കൃഷ്ണ കണ്ഠാചാര്യ എന്നയാളാണ് ആത്മീയപാഠങ്ങൾ പഠിപ്പിക്കാമെന്നു പറഞ്ഞ് 30കാരിയെ ക്ഷേത്രത്തിന്റെ കീഴിലുള്ള സ്ഥലത്ത് താമസിപ്പിച്ചത്. പിന്നീട് ബലാല്‍സംഗം ചെയ്യുകയായിരുന്നു.

ഡിസംബര്‍ 24നാണ് യുവതി അയോധ്യയിലെത്തിയത്. ബന്ദിയാക്കി വെച്ച് പുരോഹിതൻ നിരവധി തവണ ബലാൽസംഗം ചെയ്തെന്ന് യുവതി പറഞ്ഞു. ഇവിടെ നിന്നും യുവതിക്ക് പൊലീസിനെ ബന്ധപ്പെടാൻ സാധിച്ചതോടെയാണ് രക്ഷപ്പെടാൻ വഴിയൊരുങ്ങിയത്. കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.

അയോധ്യയിലെ മുതിർന്ന പുരോഹിതന്മാരിലൊരാളാണ് കൃഷ്ണ കണ്ഠാചാര്യ.

Next Story

Related Stories