UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാൻ അനുമതി നിഷേധിച്ച് മമതാ ബാനർജി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിന് ഇറങ്ങാനുള്ള അനുമതി നിഷേധിച്ച് മമതാ ബാനർജി. വടക്കൻ ബംഗാളിലെ ബലൂർഘട്ടിൽ ഇന്നുച്ചയ്ക്ക് നടക്കാനിരുന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കാനാണ് യോഗിയുടെ ഓഫീസ് അനുമതി തേടിയത്. മുൻകൂട്ടി നോട്ടീസ് നൽകാതെ അനുമതി റദ്ദാക്കുകയാണുണ്ടായതെന്ന് യോഗിയുടെ ഓഫീസ് അറിയിച്ചു.

യുപി മുഖ്യമന്ത്രിയുടെ ജനകീയതയിൽ ഭീതി പൂണ്ടാണ് അദ്ദേഹത്തിന്റെ റാലി തടയാന്‍ മുഖ്യമന്ത്രി മമതാ ബാനർജി ശ്രമിക്കുന്നതെന്ന് യോഗിയുടെ ഇൻഫർമേഷൻ അഡ്വൈസർ മൃത്യുഞ്ജയ് കുമാർ പറഞ്ഞു. ഇത് രണ്ടാംതവണയാണ് ഒരു ബിജെപി നേതാവിന്റെ സന്ദർശനം മമത തടയുന്നത്. സംസ്ഥാനത്ത് വർഗീയ കലാപമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ഇതിനായാണ് നേതാക്കളെ കൊണ്ടുവരുന്നതുമെന്ന ക്രമസമാധാന പ്രശ്നം ഉന്നയിച്ചാണ് തടയൽ. കഴിഞ്ഞ മാസത്തിൽ അമിത് ഷായുമായെത്തുന്ന ഹെലികോപ്റ്ററിനും അനുമതി നിഷേധിച്ചിരുന്നു.

‘ഗണതന്ത്രോ ബച്ചാവോ’ (ജനാധിപത്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യമുയർത്തിയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. യോഗിയുടെ സന്ദർശനം തടയാൻ ശ്രമിക്കുന്നതിൽ ബിജെപി പ്രവർത്തകർ പ്രതിഷേധങ്ങളുമായി രംഗത്തുണ്ടായിരുന്നു.

യോഗിയുടെ ഹെലികോപ്റ്റർ ബോർഡർ സെക്യൂരിറ്റി ഫോഴ്സസിന്റെ റായ്ഗഞ്ച് ക്യാമ്പിൽ ഇറക്കാനാണ് പുതിയ തീരുമാനമെന്നറിയുന്നു. ഇവിടെ നിന്ന് റോഡുമാർഗം റാലി നടക്കുന്ന ബലൂർഘട്ടിലേക്ക് പോകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍