UPDATES

ആൾക്കൂട്ട ആക്രമണങ്ങളുടെ പേരിൽ ‘ഹൈന്ദവികതയെ’ അപകീർത്തിപ്പെടുത്താൻ ശ്രമം; ചിലയിടങ്ങളിൽ മതപരിവർത്തനവും നടക്കുന്നു: മോഹൻ ഭാഗവത്

ഹിന്ദുമതത്തെയും സംസ്കാരത്തെയും അപകീര്‍ത്തിപ്പെടുത്താൻ ആഴത്തിൽ ഗൂഢാലോചന നടക്കുന്നതായി ആർഎസ്എസ് തലവൻ ആരോപിച്ചു.

ആൾക്കൂട്ട ആക്രമണങ്ങളുടെ പേരിൽ ‘ഹൈന്ദവികത’യെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി രാഷ്ട്രീയ സ്വയംസേവക സംഘം തലവൻ മോഹൻ ഭാഗവത്. ചില ‘സാമൂഹ്യ വിരുദ്ധ ശക്തികൾ’ ആണ് ആൾക്കൂട്ട ആക്രമണങ്ങളിലൂടെ വെറുപ്പ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആൾ‌ക്കൂട്ട ആക്രമണങ്ങളുടെ കാരണം സംഘപരിവാർ സംഘടനകൾ വളർത്തുന്ന ദളിത്, ന്യൂനപക്ഷ വിദ്വേഷമാണെന്ന ആരോപണമുയരുന്നതിനിടെയാണ് മോഹൻ ഭാഗവതിന്റെ ഈ പ്രസ്താവന. ഇത്തരം ‘സാമൂഹ്യ വിരുദ്ധർ’ക്കെതിരെ ആർഎസ്എസ് പ്രചാരകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദുമതത്തെയും സംസ്കാരത്തെയും അപകീര്‍ത്തിപ്പെടുത്താൻ ആഴത്തിൽ ഗൂഢാലോചന നടക്കുന്നതായി ആർഎസ്എസ് തലവൻ ആരോപിച്ചു. ആൾക്കൂട്ട ആക്രമണത്തിന്റെയും പശുവിന്റെയും പേരിലാണിത് നടക്കുന്നത്. ചില സംസ്ഥാനങ്ങളിൽ ആസൂത്രിതമായി മതപരിവർത്തനവും നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതെസമയം ഇത്തരമൊരു പ്രസ്താവന മോഹൻ ഭാഗവത് നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട് ആർഎസ്എസ് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ, വികസനത്തെ തടയുന്ന എല്ലാറ്റിനെയും അടിച്ചമർത്തണമെന്ന് മോഹൻ ഭാഗവത് ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍