UPDATES

ട്രെന്‍ഡിങ്ങ്

ഉദ്ഘാടകന്റെ പാർട്ടി നടത്തിപ്പുകാരായി; മോദി പങ്കെടുത്ത ചടങ്ങ് അമുൽ ഡയറക്ടർമാർ ബഹിഷ്കരിച്ചു

ഡയറക്ടർ ബോർഡിലുള്ള ചില ബിജെപി നേതാക്കളുടെ ഗൂഢാലോചനയിലാണ് ബിജെപിയുടെ ഹൈജാക്കിങ് നടന്നതെന്ന് വിവരമുണ്ട്.

വിഖ്യാതമായ അമുൽ ബ്രാൻഡിന്റെ പുതിയ ഫാക്ടറിയും നാച്ചുറൽ ഗാസ് ടെർമിനലും ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചത്. പക്ഷെ ഉദ്ഘാടകന്റെ പാർട്ടി പരിപാടിയുടെ നടത്തിപ്പുകാരായി. ഇതോടെ അമുലിന്റെ ആറ് ഡയറക്ടർമാർ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചു.

ഗുജറാത്തിലെ ആനന്ദിലാണ് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ലിമിറ്റഡ് പുതിയ ഫാക്ടറിയും സൗകര്യങ്ങളും ഒരുക്കിയത്. ഇതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചതോടെ ബിജെപി പരിപാടിയെ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്ന് പരിപാടി ബഹിഷ്കരിച്ച ഡയറക്ടർമാർ ആരോപിക്കുന്നു. തങ്ങളും ചിഹ്നം വെച്ച് നഗരത്തിലുടനീളം ബിജെപി പോസ്റ്ററുകൾ പതിച്ചു. അമുലിന്റെ പരിപാടി ബിജെപിയും പരിപാടിയായി മാറി.

കമ്പനി വൈസ് ചെയർമാൻ രാജേന്ദ്ര സിങ് പാർമറും ചടങ്ങ് ബഹിഷ്കരിച്ചവരിൽ ഉൾപ്പെടുന്നു.

പോസ്റ്ററുകൾ പതിച്ചതിൽ അവസാനിച്ചില്ല ബിജെപിയുടെ പ്രകടനങ്ങൾ. പരിപാടിയിലേക്കുള്ള ക്ഷണപത്രത്തിൽ ബിജെപി നേതാക്കളുടെ പേരുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കമ്പനി സ്വന്തം പണമുപയോഗിച്ച് സംഘടിപ്പിച്ച പരിപാടിയാണ് ബിജെപി ഇങ്ങനെ ഏറ്റെടുത്തത്. പരിപാടിക്കായി 15 കോടിയോളം രൂപ ചെലവിട്ടതായും ഇതെല്ലാം ക്ഷീര കർഷകരുടെ പണമാണെന്നും കമ്പനി വൈസ് ചെയർമാൻ രാജേന്ദ്ര സിങ് പാർമർ പറയുന്നു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചടങ്ങ് ബഹിഷ്കരിച്ച ആർക്കും എതിരഭിപ്രായമില്ല. എന്നാൽ ഇന്ത്യയുടെ ക്ഷീരവിപ്ലവത്തിന് നേതൃത്വം വഹിച്ച അമുലിന്റെ ചടങ്ങ് ഒറു പ്രത്യേക രാഷ്ട്രീയ കക്ഷിയുടേതാക്കി മാറ്റുന്നത് അനുചിതമാണെന്ന് ഡയറക്ടർമാർ പറയുന്നു.

അതെസമയം ഡയറക്ടർ ബോർഡിലുള്ള ചില ബിജെപി നേതാക്കളുടെ ഗൂഢാലോചനയിലാണ് ബിജെപിയുടെ ഹൈജാക്കിങ് നടന്നതെന്ന് വിവരമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍