മുഖ്യമന്ത്രിയാക്കാൻ ബിജെപി നേതാക്കൾക്ക് നൽകിയത് 1800 കോടി: യെദ്യൂരപ്പയുടെ ഡയറി പുറത്ത്

‘ഗാലി ജനാർദ്ദന റെഡ്ഢിയാണ് എന്നെ മുഖ്യമന്ത്രിയാക്കാൻ പ്രവർത്തിച്ച പ്രധാന വ്യക്തി. -ബിഎസ് യെദ്യൂരപ്പ’

“ഞാൻ, ബിഎസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയാകാൻ നേതാക്കൾക്ക് നൽകിയ തുക:

ലാൽ കൃഷ്ണ അദ്വാനി – 50 കോടി
രാജ്നാഥ് സിങ് – 100 കോടി
നിതിൻ ഗഡ്കരി – 150 കോടി
മുരളി മനോഹർ ജോഷി – 50 കോടി

ജഡ്ജിമാർക്ക് നൽകിയത് – 250 കോടി
അഭിഭാഷകർക്ക് നല്‍കിയത് – 50 കോടി
അരുൺ ജെയ്റ്റ്‌ലി – 150 കോടി
നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് നൽകിയത് – 10 കോടി
ബിജെപി സെൻട്രൽ കമ്മറ്റിക്ക് നൽകിയത് – 1000 കോടി”

കർണാടക മുഖ്യമന്ത്രിയാകാൻ താൻ കേന്ദ്ര നേതാക്കൾക്കും ജഡ്ജിമാർക്കും നൽകിയ തുകയുടെ കണക്കുകൾ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ തന്റെ ഡയറിയിൽ സ്വന്തം കൈപ്പടയിലെഴുതി വെച്ച വാക്കുകളാണ് മുകളിൽ വായിച്ചത്. 2009ലെ നിയമസഭാംഗങ്ങള്‍ക്കിടയിൽ വിതരണം ചെയ്ത ഡയറിയിലാണ് യെദ്യൂരപ്പ ഈ കണക്കുകളെല്ലാം എഴുതി വെച്ചിരിക്കുന്നതെന്ന് ദി കാരവാൻ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു

കന്നഡയിലാണ് ഈ കുറിപ്പുകളെല്ലാം. എല്ലാ പേജിലും യെദ്യൂരപ്പ തന്റെ കൈയൊപ്പും ഇട്ടിട്ടുണ്ട്.

മറ്റൊരു പേജിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഇപ്രകാരമാണ്:

“ഗാലി ജനാർദ്ദന റെഡ്ഢിയാണ് എന്നെ മുഖ്യമന്ത്രിയാക്കാൻ പ്രവർത്തിച്ച പ്രധാന വ്യക്തി. -ബിഎസ് യെദ്യൂരപ്പ

ജനാർദ്ദന റെഡ്ഢി പണം കൊടുത്തവരുടെ പട്ടിക

നരേന്ദ്ര സ്വാമി – 20 കോടി
ഗൂളിഹട്ടി ശേഖർ – 10 കോടി
ബാലചന്ദ്ര ജാർഖിഹോളി – 20 കോടി
ഡി സുധാകർ – 20 കോടി
ശിവാനഗൗഡ നായിക്ക് – 20 കോടി
വെങ്കടരമണപ്പ – 20 കോടി
നാരായണസ്വാമി – 20 കോടി
ആനന്ദ് അസ്നോതികർ – 20 കോടി”

ഈ ഡയറി 2017 മുതൽ ആദായനികുതി വകുപ്പിന്റെ കൈവശമുണ്ട്. എന്നാൽ ഇതുവരെ ഇതിന്മേൽ നടപടിയൊന്നും എടുത്തിട്ടില്ല. ശക്തമായ പ്രതികരണവുമായി കോൺഗ്രസ്സ് ഇതിനകം രംഗത്തു വന്നിട്ടുണ്ട്. ചൗക്കിദാർ കള്ളനാണെന്ന് വീണ്ടും തെളിഞ്ഞതായി രൺദീപ് സുർജെവാല ചൂണ്ടിക്കാട്ടി.

ജനാർദ്ദന റെഡ്ഢിയാണ് തന്നെ സഹായിച്ചതെന്ന് വ്യക്തമായി പറയുന്നുണ്ട് ഡയറിയിൽ.

ഇത്രയും കാലമായി ഈ ഡയറി ആദായനികുതി വകുപ്പിന്റെ കൈവശമുണ്ടായിരുന്നിട്ടും എന്തുകൊണ്ട് മോദി നടപടിയെടുത്തില്ലെന്ന് കോൺഗ്രസ്സ് വക്താവ് സുർജെവാല ചോദിച്ചു. പുതുതായി രൂപീകരിച്ച ലോക്പാൽ ഈ അഴിമതിയിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍