TopTop
Begin typing your search above and press return to search.

'ഹിന്ദു പുരുഷന്മാർ മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യണം, ചന്തയിൽ കെട്ടിത്തൂക്കണം': ബിജെപി മഹിളാ മോര്‍ച്ചാ നേതാവ്

ഹിന്ദുക്കൾ മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യണമെന്ന് ബിജെപി മഹിളാ മോര്‍ച്ചാ നേതാവ് ഫേസ്ബുക്കിൽ കുറിപ്പിട്ടു. കഴിഞ്ഞയാഴ്ചയാണ് സുനിത സിങ് ഗോഡ് തന്റെ ഫേസ്ബുക്ക് പേജിൽ മുസ്ലിങ്ങളെ ബലാൽ‌സംഗം ചെയ്യേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പോസ്റ്റിട്ടത്. കടുത്ത വിമർശനമുയർന്നതോടെ സുനിതയെ സംഘടനയിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് മഹിളാ മോർച്ച.

മുസ്ലിം വീടുകളിലേക്ക് ഹിന്ദു പുരുഷന്മാർ കയറിച്ചെല്ലണമെന്നും സ്ത്രീകളെ ബലാൽസംഗം ചെയ്യണമെന്നുമായിരുന്നു സുനിതയുടെ പ്രസ്താവന. "പത്തു പേർ വീതമുള്ള സംഘങ്ങളായി വേണം വീടുകളിലേക്ക് കയറിച്ചെല്ലാൻ. മുസ്ലിം അമ്മമാരെയും സഹോദരിമാരെയും ബലാൽസംഗം ചെയ്യണം. അതിനു ശേഷം അവരെ മാർക്കറ്റിൽ കൊണ്ടുപോയി പരസ്യമായി തൂക്കിക്കൊല്ലണം. മറ്റുള്ളവർ അത് കാണണം," -സുനിത കുറിപ്പിൽ പറഞ്ഞു.

സോഷ്യൽ മീഡിയ ഈ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാക്കിയതോടെ മഹിളാ മോർച്ച ഇടപെട്ടു. തങ്ങൾ സുനിതയെ സംഘടനയിൽ നിന്നും പുറത്താക്കിയതായ മഹിളാ മോർച്ച ദേശീയ പ്രസിഡണ്ട് വിജയ രഹാത്കർ പറഞ്ഞു.

Next Story

Related Stories