ന്യൂസ് അപ്ഡേറ്റ്സ്

വീഡിയോ: ബിജെപി എംഎൽഎയുടെ മകൻ കാർയാത്രക്കാരനെ വഴിയിലിട്ട് തല്ലുന്നു

പിന്നാലെയെത്തിയ ഇയാളുടെ കൂട്ടാളികളും മർദ്ദനത്തിൽ പങ്കാളികളാകുന്നുണ്ട്.

രാജസ്ഥാനിലെ ബിജെപി എംഎൽഎയുടെ മകൻ കാർ യാത്രികനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. ബൻസ്‍‌വാര എംഎൽഎ ധൻ സിങ് റാവത്തിന്റെ മകൻ രാജയാണ് അക്രമി. ഇയാളുടെ കാറിന് വഴി നൽകിയില്ലെന്നാരോപിച്ചായിരുന്നു മർദ്ദനം.

ബൻസ്‌വാരയിലെ വിദ്യുത് കോളനിയിലാണ് സംഭവം. ഒരു മാരുതി സ്വിഫ്റ്റ് കാറിനെ മറികടന്ന് എംഎൽഎയുടെ മകൻ സഞ്ചരിക്കുന്ന മഹീന്ദ്ര സ്കോർപിയോ കാർ വന്നു നില്‍ക്കുന്നതും പുറത്തിറങ്ങിയ എംഎൽഎയുടെ മകൻ കാറിന്റെ ഡോർ തുറന്ന് ഡ്രൈവറെ മർദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

പിന്നാലെയെത്തിയ ഇയാളുടെ കൂട്ടാളികളും മർദ്ദനത്തിൽ പങ്കാളികളാകുന്നുണ്ട്. ജൂൺ 1നാണ് സംഭവം നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍