ദേശീയ പൗരത്വ രജിസ്റ്റർ കർണാടകത്തിലേക്കും വ്യാപിപ്പിക്കണമെന്ന് ബിജെപി എംപിയുടെ ആവശ്യം. ബെംഗളൂരു സൗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട് ലോക്സഭയിലെത്തിയ തേജസ്വി സൂര്യയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ബംഗ്ലാദേശിൽ നിന്നും ബെംഗളൂരുവിലേക്ക് നിയമവിരുദ്ധ കുടിയേറ്റം നടക്കുന്നുണ്ടെന്നാണ് തേജസ്വി സൂര്യയുടെ അഭിപ്രായം.
ലോക്സഭയിൽ ശൂന്യവേളയില്‍ സംസാരിക്കുമ്പോഴാണ് തേജസ്വി സൂര്യ ഈ ആരോപണമുന്നയിച്ചത്. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർ സുരക്ഷാ ഭീഷണിയും സാമ്പത്തിക ഭീഷണിയും ഒരുപോലെ ഉയർത്തുന്നതായും തേജസ്വി പറഞ്ഞു.