UPDATES

ട്രെന്‍ഡിങ്ങ്

“തെലങ്കാനയില്‍ അമിത് ഷായുടെ നുണ പ്രസംഗങ്ങള്‍ പൊളിയുന്നു”

കോൺഗ്രസ് പ്രകടന പത്രികക്കെതിരെയുള്ള ബി ജെ പി അധ്യക്ഷൻ അമിത് ഷായുടെ മിക്ക ആരോപണങ്ങളും അർദ്ധസത്യങ്ങളോ നുണകളോ ആണ്

ഡിസംബർ 2, 2018-നു തെലങ്കാനയിലെ നാരായൺപേട്ടിൽ നടത്തിയ ഒരു പൊതുയോഗത്തെ ബി ജെ പി അധ്യക്ഷൻ അമിത് ഷാ അഭിസംബോധന ചെയ്തു. തെലങ്കാന നിയാസഭ തെരഞ്ഞെടുപ്പ് ഡിസംബർ 7-നു നടക്കാനിരിക്കുകയാണ്. കോൺഗ്രസ് പ്രകടനപത്രിക കാണിച്ച് അമിത് ഷാ നിരവധി അവകാശവാദങ്ങളും ആരോപണങ്ങളും ആരോണങ്ങൾ ഉന്നയിച്ചു. എന്നാൽ ഇതിലേറെയും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തെളിയുന്നതായി ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1. “മുസ്‌ലിം, ക്രിസ്ത്യൻ പള്ളികൾക്ക് സൗജന്യ വൈദ്യുതി, ക്ഷേത്രങ്ങൾക്കില്ല”

“സുഹൃത്തുക്കളെ, മുസ്‌ലിം, ക്രിസ്ത്യൻ പള്ളികളുടെ വൈദ്യുതി തുക തെലങ്കാന സർക്കാർ നൽകുമെന്ന് ഈ കോൺഗ്രസ് പാർട്ടി പറയുന്നു. ഞങ്ങളിതിനെ എതിർക്കുന്നില്ല, എന്നാൽ എന്തുകൊണ്ടവർ ക്ഷേത്രങ്ങൾക്ക് നൽകുന്നില്ല? ക്ഷേത്രങ്ങളുടെ വൈദ്യുതി തുക അടയ്ക്കണോ വേണ്ടയോ?” അമിത് ഷാ ചോദിച്ചു.

ഈ അവകാശവാദം നേരത്തെ Times Now ഉയർത്തിയിരുന്നു. നേരത്തെതന്നെ വ്യക്തമാക്കിയ പോലെ ക്ഷേത്രങ്ങളടക്കമുള്ള എല്ലാ ആരാധനാലയങ്ങൾക്കും സൗജന്യമായി വൈദ്യുതി നൽകുമെന്നാണ് കോൺഗ്രസ് പ്രകടനപത്രിക പറയുന്നത്.

2. “ഉറുദു അധ്യാപകരുടെ പ്രത്യേക നിയമനം”

“സുഹൃത്തുക്കളെ ഞാൻ പറയാനാഗ്രഹിക്കുന്നു അവർ (കോൺഗ്രസ്) ഉറുദു സംസാരിക്കുന്ന അധ്യാപകരെ പ്രത്യേകമായി നിയമിക്കുമെന്ന് പറയുന്നു. അപ്പോൾ തെലുഗു സംസാരിക്കുന്ന അധ്യാപകർ എവിടെപ്പോകണം? തെലുഗു എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന അധ്യാപകർക്ക് എന്ത് സംഭവിക്കും?” അമിത് ഷാ ചോദിച്ചു.

കോൺഗ്രസ് തെലുഗുവിന് രണ്ടാം കിട പദവി മാത്രമേ നൽകുന്നുള്ളൂ എന്ന് വരുത്താനാണ് ഈ പ്രസ്താവനകളിലൂടെ ബി ജെ പി അധ്യക്ഷൻ ശ്രമിച്ചത്. ഉറുദു അധ്യാപകർക്കായി പ്രത്യേക ജില്ലാ തല തെരഞ്ഞെടുക്കൽ സമിതി ഉണ്ടാക്കുമെന്ന് കോൺഗ്രസ് പറയുന്നുണ്ടെങ്കിലും 20000 അധ്യാപകരെ നിയമിക്കാൻ, അവരിൽ തെലുഗുവും ഉൾപ്പെടും, സമാന ജില്ലാ സമിതികൾ ഉണ്ടാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്. മാത്രവുമല്ല രണ്ട് ഭാഷകളുടെയും ഒരുത്സാഹനത്തിനായി തെലുഗു, ഉറുദു സാംസ്കാരിക അക്കാദമികൾക്ക് ധനസഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്.

3. “ന്യൂനപക്ഷങ്ങൾക്ക് സ്കോളർഷിപ്”

“സുഹൃത്തുക്കളെ, അവർ (കോൺഗ്രസ്) ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപം നൽകും. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിൽ, ഒ ബി സി, പെട്ടവർക്ക് പണം നൽകാനോ വേണ്ടയോ എന്നാണ് ഞാൻ ചോദിക്കുന്നത്?”

പ്രകടനപത്രികയിൽ കോൺഗ്രസ് സ്കോളർഷിപ് വാഗ്ദാനം ചെയ്യുന്നത് ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല, 25 ലക്ഷം രൂപ വരെ എസ് സി, എസ് ടി, ഒ ബി സി വിദ്യാർത്ഥികൾക്കും കൂടിയാണ്.

4. “ന്യൂനപക്ഷങ്ങൾക്ക് ആശുപത്രികൾ”

“ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക ആശുപത്രികൾ പണിയുമെന്ന് കോൺഗ്രസ് പറയുന്നു. തെലങ്കാനയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടാത്ത പാവപ്പെട്ടവരെക്കുറിച്ചു എന്താണുള്ളതെന്നാണ് ഞാൻ രാഹുൽ ഗാന്ധിയോട് ചോദിക്കുന്നത്,” ഷാ ചോദിച്ചു.

ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മേഖലകളിൽ ആശുപത്രികൾ പണിയുമെന്നാണ്, അല്ലാതെ ന്യൂനപക്ഷങ്ങൾക്കായി ആശുപത്രികൾ പണിയുമെന്നല്ല കോൺഗ്രസ് പ്രകടന പത്രിക പറയുന്നത്. അസംഘടിത മേഖലയിൽ ഉള്ളവരെപ്പോലെ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി ആരോഗ്യ സുരക്ഷാ ഏർപ്പെടുത്തുമെന്നും അതിൽ പറയുന്നുണ്ട്.

ഏതു തെരഞ്ഞെടുപ്പിനും മുന്നോടിയായി പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ രാഷ്ട്രീയ കക്ഷികൾ ശ്രമിക്കാറുണ്ട്. എന്നാൽ ഈ ശ്രമത്തിൽ അവർ പലപ്പോഴും നുണകളും അർദ്ധസത്യങ്ങളുമാണ് എതിര്‍കക്ഷികൾക്കെതിരെ സമ്മതിദായകരെ തിരിക്കാനായി ഉപയോഗിക്കാറുള്ളത്. കോൺഗ്രസ് പ്രകടന പത്രികക്കെതിരെയുള്ള ബി ജെ പി അധ്യക്ഷൻ അമിത് ഷായുടെ മിക്ക ആരോപണങ്ങളും അർദ്ധസത്യങ്ങളോ നുണകളോ ആണ്.

ഞാന്‍ മാത്രമല്ല അമിത് ഷാ ജിയും അങ്ങനെ പറഞ്ഞിട്ടുണ്ട്; പിള്ള മനസില്‍ കള്ളമില്ല

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍

ഏറ്റവും കൂടുതൽ നിരോധിത നോട്ട് മാറ്റിയത് അമിത് ഷാ ഡയറക്ടറായ ബാങ്ക്; വാർത്തകൾ പിൻവലിച്ച് ദേശീയ മാധ്യമങ്ങൾ

കേരളത്തില്‍ അമിത് ഷാ ലക്ഷ്യമിടുന്നത് 11 മണ്ഡലങ്ങൾ; ആർഎസ്എസ്സുമായി കൂടിക്കാഴ്ച

അമിത് ഷാ വിഷം ചീറ്റുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍