UPDATES

വാര്‍ത്തകള്‍

സ്വന്തം ഭാര്യയെ രാഷ്ട്രീയ ലാഭത്തിനായി ഉപേക്ഷിച്ചയാളാണ് നരേന്ദ്ര മോദിയെന്ന് മായാവതി

മോദിയോടൊപ്പം തങ്ങളുടെ ഭര്‍ത്താക്കന്മാരെ കാണുന്നതില്‍ ഭയപ്പെടുന്നവരാണ് ബിജെപിയിലെ വനിതാ നേതാക്കളെന്നും ബി എസ് പി നേതാവ്

സ്വന്തം ഭാര്യയെ രാഷ്ട്രീയ ലാഭത്തിനായി ഉപേക്ഷിച്ചയാളാണ് നരേന്ദ്ര മോദിയെന്ന് മായാവതി. മോദിയോടൊപ്പം തങ്ങളുടെ ഭര്‍ത്താക്കന്മാരെ കാണുന്നതില്‍ ഭയപ്പെടുന്നവരാണ് ബിജെപിയിലെ വനിതാ നേതാക്കളെന്നും മായാവതി പറഞ്ഞു. മോദിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അവരും തങ്ങളെ ഉപേക്ഷിച്ച് പോകുമോയെന്ന് അവര്‍ ഭയക്കുന്നതായും മായാവതി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന ഒരാളില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കണ്ടെന്നും മായാവതി പറയുന്നു. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ മോദി ആല്‍വാര്‍ കൂട്ട ബലാത്സംഗത്തെക്കുറിച്ച് മിണ്ടിയില്ല. ആല്‍വാര്‍ കൂട്ട ബലാത്സംഗത്തെ അപലപിച്ച മായാവതിക്കെതിരെ മോദി നടത്തിയ രൂക്ഷ വിമര്‍ശനത്തിന് മറുപടിയായാണ് ഇത്. രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയാണ് മായാവതി പിന്തുണയ്ക്കുന്നത്. മായാവതി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും മോദി ആരോപിക്കുന്നു.

മായാവതിയുടെ പിന്തുണയോടെയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം നടത്തുന്നത്. അവിടെയാണ് ഒരു ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. എന്നിട്ട് എന്തുകൊണ്ട് ബഹന്‍ജി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചില്ലെന്ന് ഉത്തര്‍പ്രദേശിലെ പെണ്‍മക്കള്‍ ചോദിക്കുകയാണ്. ‘എന്താണ്, എന്താണ്’ എന്ന് ചോദിക്കുക മാത്രമാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ചെയ്തത്. 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള സാം പിത്രോദയുടെ പരാമര്‍ശത്തെയും ട്വീറ്റില്‍ മോദി വിമര്‍ശിച്ചു.

read more:കേരളം ഇന്ന് പൂരങ്ങളുടെ പൂരം കാണാന്‍ തൃശൂരിലേക്ക്; പൂരക്കമ്പക്കാര്‍, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍, ആന പ്രേമികള്‍- ഇവര്‍ക്ക് പറയാനുള്ളത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍