ന്യൂസ് അപ്ഡേറ്റ്സ്

സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഒരു ദേശീയ പ്രശ്നം; ജപ്പാനിൽ നിന്ന് തിരികെ കൊണ്ടുവരണമെന്ന് നേതാജിയുടെ ചെറുമകനും എംപിയുമായ സുഗത ബോസ്

കേരള സർവ്വകലാശാലയിൽ സംഘടിപ്പിച്ച കേരള ഹിസ്റ്ററി കോൺഗ്രസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഇന്ത്യയിലെത്തിക്കണമെന്ന് പാർലമെന്റംഗവും ചരിത്രകാരനും നേതാജിയുടെ ചെറുമകനുമായ സുഗത ബോസ്. ജപ്പാനിലെ രംങ്കോജി ക്ഷേത്രത്തിലാണ് ചിതാഭസ്മം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. തന്റെ അമ്മായിയും നേതാജിയുടെ മകളുമായ അനിതാ ബോസ് ഇതു സംബന്ധിച്ച അപേക്ഷ സർക്കാരിന് പലതവണ നൽകിയെങ്കിലും അവഗണിക്കപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊരു ദേശീയപ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ഹാർവാഡ് സർവ്വകലാശാലയിലെ ഓഷ്യാനിക് ഹിസ്റ്ററി പ്രൊഫസറാണ് സുഗത ബോസ്. കേരള സർവ്വകലാശാലയിൽ സംഘടിപ്പിച്ച കേരള ഹിസ്റ്ററി കോൺഗ്രസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതാജിയുടെ ജീവിതത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ഏറെ പഠിക്കാനുണ്ടെന്ന് സുഗത ബോസ് പറഞ്ഞു. ഉയർന്ന ബഹുമതികളോടെ നേതാജിയുടെ ചിതാഭസ്മം ഇന്ത്യയിലെത്തുന്ന കാലം വരുമെന്ന് പ്രതീക്ഷിക്കുന്നതായും സുഗത ബോസ് പറഞ്ഞു. 1945ൽ ഒരു വിമാനാപകടത്തിലാണ് നേതാജി മരണമടഞ്ഞത്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പു വേളയിൽ നേതാജിയുടെ മരണത്തെയും ബിജെപി പ്രചാരണായുധമാക്കിയിരുന്നു. നേതാജി ജീവിച്ചിരിപ്പുണ്ടെന്നും, 1945നു ശേഷവും ജീവിച്ചിരുന്നിരിക്കാമെന്നും ഊഹിക്കുന്ന തരത്തിൽ ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ടുകൾ തയ്യാറാക്കി. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ഇതിൽ പങ്കു കൊള്ളുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍