UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്നു തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് ഗവർണറോടാവശ്യപ്പെടാൻ യെദ്യൂരപ്പ രാജ്ഭവനിൽ

യെദ്യൂരപ്പ രാജ്ഭവനിലെത്തി

സർക്കാരുണ്ടാക്കാൻ ഗവർണറെ കണ്ട് അവകാശമുന്നയിക്കുമെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ. ഇന്ന് രാവിലെ പത്തുമണിക്കു ശേഷം ഗവർണറെ കാണുമെന്നാണ് യെദ്യൂരപ്പ അറിയിച്ചത്. യെദ്യൂരപ്പ ഇതിനകം തന്നെ രാജ്ഭവനിലെത്തിയതായി വിവരമുണ്ട്. ഇന്നുതന്നെ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കാനും ഗവർ‌ണറോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതെസമയം മൂന്ന് വിമത എംഎൽഎമാരെ സ്പീക്കർ കെആർ രമേഷ് കുമാർ അയോഗ്യരാക്കിയിട്ടുണ്ട്. വിമത നീക്കത്തിന് ചുക്കാൻ പിടിച്ച കോൺഗ്രസ് നേതാക്കൾ രമേഷ് എല്‍ ജാർക്കിഹോളി, മഹേഷ് കാമത്തഹള്ളി എന്നിവരും, കെപിജെപി പാർട്ടി എംഎൽഎ ആർ ശങ്കറുമാണ് അയോഗ്യരാക്കപ്പെട്ടിരിക്കുന്നത്. ഇവർ സ്പീക്കറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമമാണ് ഇവർക്കെതിരെ സ്പീക്കർ പ്രയോഗിച്ചിരിക്കുന്നത്. 2023 മെയ് 23 വരെ ഇവർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍