TopTop
Begin typing your search above and press return to search.

ബുലന്ദ്ഷഹറിലേത് 'അപകടമരണം': ഗോശാലകളുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിലെന്ന് യോഗി ആദിത്യനാഥ്

ബുലന്ദ്ഷഹറിലേത്
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഇൻസ്പെക്ടർ സുബോധ കുമാർ വെടിയേറ്റു മരിച്ചത് ആൾക്കൂട്ട ആക്രമണത്തിലല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുബോധിന്റേത് 'അപകടമരണ'മാണെന്ന് അദ്ദേഹം പറഞ്ഞു.

ബുലന്ദ്ഷഹറിലെ സംഭവത്തിൽ നിയമ നിയമത്തിന്റെ വഴിക്ക് പോകുമെന്നും യോഗി പറഞ്ഞു. ദൈനിക് ജാഗരൺ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉത്തർപ്രദേശിൽ ആൾക്കൂട്ട ആക്രമണം നടന്നിട്ടില്ലെന്ന് യോഗി അവകാശപ്പെട്ടു. ബുലന്ദ്ഷഹറിലെ സംഭവങ്ങളിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഗോവധം സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളതാണെന്നും എല്ലാ ജില്ലകളിലും പശുക്കൾക്കായി ഗോശാലകൾ നിർമിക്കാൻ പണം നൽകിയിട്ടുള്ളതാണെന്നും യോഗി പറഞ്ഞു. ഇതിന്റെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.

അതെസമയം പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിട്ട് നാലു ദിവസം പിന്നിടുമ്പോളും കൊലപാതകത്തിനു പിന്നിലുളളവരെ കണ്ടെത്തുന്നതിന് പകരം പശുവിനെ കൊന്നവരെ കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊലപാതകത്തിലേക്ക് നീണ്ടത് പശുക്കളെ കൊന്നാതാണ്. അതിനാൽ ആദ്യം പശുവിനെ കൊന്നവരെ കണ്ടുപിടിക്കട്ടെ, എന്നിട്ടാകാം പൊലീസ് ഓഫിസറുടെ കൊലപാതകികളെ എന്നാണ് യുപി പൊലീസിന്റെ വിശദീകരണം.

Next Story

Related Stories