ട്രെന്‍ഡിങ്ങ്

ഞങ്ങള്‍ക്ക് നീതി വേണം, ഇല്ലെങ്കില്‍ സ്വയം വെടി വച്ച് ജീവനൊടുക്കും: ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസുകാരന്റെ ഭാര്യ

എന്റെ ഭര്‍ത്താവിനെ കൊന്നത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായാണ്. സുബോധിന്റെ ഫോണും പിസ്റ്റളും ഇതുവരെ കിട്ടിയിട്ടില്ല.

നീതി കിട്ടിയില്ലെങ്കില്‍ സ്വയം വെടി വച്ച് ജീവനൊടുക്കുമെന്ന് ബുലന്ദ് ഷഹറില്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ ഗോരക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിന്റെ ഭാര്യ രജനി റാത്തോഡ്. സുബോധ് കുമാറിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പിടിക്കപ്പെട്ടാല്‍ തനിക്ക് നേരിട്ട് അവരെ ശിക്ഷിക്കണമെന്നുണ്ട് എന്നും പൊട്ടിത്തെറിച്ച് രജനി പറഞ്ഞു. ഈത്ത ജില്ലയിലെ താരേഗവാനിലുള്ള സുബോധിന്റെ ഗ്രാമത്തിലേയ്ക്കാണ് മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയത്. സുബോധിന്റെ അമ്മ മരിച്ചപ്പോള്‍ കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവര്‍ അവസാനമായി ഇവിടെയെത്തിയത്.

എന്റെ ഭര്‍ത്താവ് ധീരനായ മനുഷ്യനായിരുന്നു. ഏത് കാര്യത്തിലും മുന്നില്‍ നിന്ന് നയിക്കുന്നയാള്‍. ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും സഹായം നല്‍കിയിരുന്നു. അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ഒറ്റുകൊടുത്തു. അവരേയും ശിക്ഷിക്കണം. എന്റെ ഭര്‍ത്താവിനെ കൊന്നത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായാണ്. സുബോധിന്റെ ഫോണും പിസ്റ്റളും ഇതുവരെ കിട്ടിയിട്ടില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്താണ് മടങ്ങിയത്. എന്റെ ഭര്‍ത്താവിന്റെ കൊലയാളികളെ എനിക്ക് വിട്ടുതരൂ. അവരെ എന്റെ കൈ കൊണ്ട് ഞാന്‍ ശിക്ഷിക്കാം – വികാരവിക്ഷോഭത്തോടെ രജനി പറഞ്ഞു. എനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ബുലന്ദ്ഷഹര്‍ പൊലീസ് ലൈനില്‍ സ്വയം വെടി വച്ച് മരിക്കും. ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിനെ ബിഫ് കൈവശം വച്ചെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാര്‍ സിംഗ് ആയിരുന്നു. ദാദ്രി കേസ് അന്വേഷിച്ചതുകൊണ്ട് സുബോധിനെ കൊന്നത് എന്ന് ആരോപിച്ച സഹോദരി സുനിത സിംഗ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ബജ്രംഗ് ദളും ബിജെപിക്കാരനും മുന്‍ ഗ്രാമ മുഖ്യനും: ബുലന്ദ്ഷഹറില്‍ പൊലീസുകാരനെ കൊന്ന കലാപത്തിലെ പ്രതികള്‍ ഇവരാണ്‌

എന്റെ സഹോദരനെ കൊന്നത് ദാദ്രി കേസ് അന്വേഷിച്ചതിനാല്‍; ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടറുടെ സഹോദരി

യുപിയിലെ ബുലന്ദ്ഷഹര്‍ കലാപത്തില്‍ മുഖ്യപത്രിയായ യോഗേഷ് രാജ് ആരാണ്?

യുപിയിലെ ആൾക്കൂട്ട ആക്രമണങ്ങളിൽ 69 ശതമാനവും നടന്നത് യോഗി സർക്കാർ വന്നതിനു ശേഷമെന്ന് കണക്കുകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍