TopTop
Begin typing your search above and press return to search.

എന്റെ സഹോദരനെ കൊന്നത് ദാദ്രി കേസ് അന്വേഷിച്ചതിനാല്‍; ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടറുടെ സഹോദരി

എന്റെ സഹോദരനെ കൊന്നത് ദാദ്രി കേസ് അന്വേഷിച്ചതിനാല്‍; ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടറുടെ സഹോദരി

യുപിയിലെ ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് ഹിന്ദുത്വം സംഘടകള്‍ നടത്തുന്ന കലാപത്തിനിടെ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ ആള്‍ക്കൂട്ടം ആക്രമിക്കാനും വെടി വച്ച് കൊല്ലാനും കാരണം ദാദ്രി ആള്‍ക്കൂട്ട കൊല അന്വേഷിച്ചതാണ് എന്ന് സഹോദരി സുനിത സിംഗ്. ഇത് പൊലീസിന്റെ ഗൂഢാലോചനയാണ്.

സുബോധ് രക്തസാക്ഷിയാണ്. അദ്ദേഹത്തിന് സ്മാരകം വേണം. തങ്ങള്‍ക്ക് പണം വേണ്ടെന്നും സഹോദരി പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന നില തകരുമ്പോളും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏത് നേരത്തും പശു, പശു എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് - സുനിത സിംഗ് പറഞ്ഞു. ബിഫ് കൈവശം വച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ ആള്‍ക്കൂട്ടെ തല്ലിക്കൊന്നത് 2015 സെപ്റ്റംബര്‍ 28നാണ് ഈ കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാര്‍ സിംഗ് ആയിരുന്നു.

https://www.azhimukham.com/live-india-five-arrested-up-bulandshahr-police-inspector-subodh-kumar-singh-mob-lynching-murder-cow-slaughter-violence-sister-says-linked-to-dadri-case/


Next Story

Related Stories