TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശം; കനയ്യ കുമാറിനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശം; കനയ്യ കുമാറിനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങൾ നടത്തിയെന്നാരോപിച്ച് ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡണ്ട് കനയ്യ കുമാറിനെതിരെ ഹരജി. ബിജെപി മൈനോരിറ്റി സെൽ വൈസ് പ്രസിഡണ്ട് തിത്തു ബദ്വാലാണ് ഹരജി നൽകിയത്. ബിഹാറിലെ കിഷൻഗഞ്ജ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെയാണ് ഹരജിയെത്തിയത്.

കിഷൻഗഞ്ജിലെ അൻജുമാൻ ഇസ്ലാമിയ ഹാളിൽ തിങ്കളാഴ്ച കനയ്യ കുമാർ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ഹരജിക്കാരന്റെ പരാതി.

ബിഹാറിലെ ബേഗുസുരായ് ലോകസഭാ മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറെടുക്കുകയാണ് കനയ്യ കുമാർ. പാർട്ടി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിയെ വിമർശിച്ച് കനയ്യ സംസാരിച്ചത്.


Next Story

Related Stories