UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിബിഐ: അലോക് വർമ ഇന്ന് വിജിലന്‍സ് കമ്മീഷൻ മുന്‍പാകെ ഹാജരാകും

സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് പട്നായിക്ക് കേസിന്റെ മേൽനോട്ടം വഹിക്കുന്നത്.

സിബിഐ ഡയറക്ടറുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കി നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കപ്പെട്ട അലോക് വർമ വിജിലൻസ് കമ്മീഷന് ഇന്ന് മൊഴി നൽകും. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മുൻപാകെ ഇന്നലെ ഹാജരായെങ്കിലും ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതിനാൽ മൊഴിയെടുക്കൽ നടന്നിരുന്നില്ല. . ഇപ്പോള്‍ നിർബന്ധിത അവധിയിലുള്ള സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന ഉന്നയിച്ച ആരോപണങ്ങളിന്മേൽ മൊഴി നൽകാനാണ് അലോക് വർമയെ വിജിലൻസ് കമ്മീഷൻ വിളിപ്പിച്ചത്.

റിട്ടയേഡ് ജസ്റ്റിസ് എകെ പട്നായിക്കിന്റെ മേൽനോട്ടത്തിലാണ് അലോക് വർമയ്ക്കെതിരായ അന്വേഷണം നടക്കുന്നത്. കേന്ദ്ര വിജിലൻസ് കമ്മീഷണർമാരായ കെവി ചൗധരി, ശരത് കുമാറും ഹാജരായിരുന്നെങ്കിലും വിജിലൻസ് കമ്മീഷണർ ടിഎം ഭാസിൻ സ്ഥലത്തുണ്ടായിരുന്നില്ല. ചില വ്യക്തപരമായ വിഷയങ്ങളാലാണ് ഹാജരാകാതിരുന്നത്. ഇക്കരണത്താലാണ് മൊഴിയെടുക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.

സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് പട്നായിക്ക് കേസിന്റെ മേൽനോട്ടം വഹിക്കുന്നത്. വർമയുടെയും കോമൺ കോസ് എന്ന എൻജിഒയുടെയും ഹരജികളിന്മേൽ കോടതി വാദം കേൾക്കുന്നതിനു മുൻപ് ഈ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.

ഒക്ടോബർ 23നാണ് അസ്താനയുടെ ആരോപണങ്ങളിന്മേലുള്ള ഈ അന്വേഷണം തുടങ്ങിയത്. ബിഹാറിലെ രാഷ്ട്രീയനേതാവ് ലാലു പ്രസാദ് യാദവിനെതിരായ സിബിഐ റെയ്ഡ് അലോക് വർമ ഇടപെട്ട് തടഞ്ഞു എന്നാണ് രാകേഷ് അസ്താനയുടെ ആരോപണം. ഐആർസിടിസി കേസില്‍ റെയ്ഡ് നടത്തുന്നതാണ് ഡയറക്ടർ തടഞ്ഞത്. റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് ലാലു പ്രസാദ് യാദവ് രണ്ട് ഹോട്ടലുകൾ ചട്ടം ലംഘിച്ച് ലീസിനു കൊടുത്തെന്ന കേസിലാണ് സിബിഐ അന്വേഷണം. എഴുതിത്തയ്യാറാക്കിയ മറുപടിയിൽ അലോക വർമ തനിക്കെതിരായ ആരോപണങ്ങളെ തള്ളിയതായി വിവരമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍