Top

ബലാൽസംഗം: സന്യാസിക്കെതിരായ ആരോപണം സിബിഐ അന്വേഷിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ബലാൽസംഗം: സന്യാസിക്കെതിരായ ആരോപണം സിബിഐ അന്വേഷിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്
തന്റെ ആശ്രമത്തിലെ അന്തേവാസിയെ ബലാല്‍സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് വിധേയയാക്കുകയും ചെയ്തതിന് ആത്മീയ നേതാവ് ദാതി മഹാരാജിനെതിരെ സിബിഐ കേസ്സെടുത്തു. ഒക്ടോബർ മൂന്നിന് ഈ കേസ് ക്രൈംബ്രാഞ്ചിൽ നിന്നും ഏറ്റെടുക്കാൻ ഡൽഹി ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.

25കാരിയാണ് ദാതിക്കെതിരെ ആരോപണവുമായി രംഗത്തു വന്നത്. ജൂൺ 11ന് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. മൂന്നുമാസത്തിനു ശേഷം ഒക്ടോബർ 1ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലെ ആശ്രമങ്ങളിൽ വെച്ച് തന്നെ ദാതി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഫത്തേപൂർ ബേരി പൊലീസ് സ്റ്റേഷനിൽ പരപാതിപ്പെട്ടതിനു പിന്നാലെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി സമീപിക്കുകയും ചെയ്തിരുന്നു ഇവർ.

തനിക്കെതിരായ ആരോപണങ്ങളെല്ലാം ദാതി മഹാരാജ് നിഷേധിച്ചിട്ടുണ്ട്. ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ചാണ് ഹൈക്കോടതി സിബിഐക്ക് കേസ് കൈമാറിയിരിക്കുന്നത്.

Next Story

Related Stories