അസാധാരണ നീക്കവുമായി സിബിഐ: സ്വന്തം ഉദ്യോഗസ്ഥനെ പഴിച്ച് പ്രസ്താവനയിറങ്ങി

രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയായ സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് മറകൾ ഭേദിച്ച് പുറത്തേക്ക്. ഏജൻസിയുടെ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെ അര ഡസനോളം കേസുകളിൽ ഏജൻസി അന്വേഷണം നടത്തിവരികയാണെന്ന് സിബിഐ  പ്രസ്താവനയിറക്കി. സിബിഐ ഡയറക്ടർ ആലോക് വർമയ്ക്കെതിരെ അടിസ്ഥാനമില്ലാത്ത പരാതികൾ സർക്കാരിന് നൽകുകയാണ് അസ്താനയെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നുണ്ട്. സിബിഐയിൽ ഡയറക്ടറെയും മറികടക്കുന്ന സമാന്തര അധികാരകേന്ദ്രമായി അസ്താന മാറുന്നതിനെതിരെ വർമ നേരത്തെ തന്നെ രംഗത്തുണ്ട്. പ്രശ്നങ്ങൾ വളരെ നാൾ മുമ്പു തന്നെ തുടങ്ങിയിരുന്നെങ്കിലും ഇപ്പോഴാണ് … Continue reading അസാധാരണ നീക്കവുമായി സിബിഐ: സ്വന്തം ഉദ്യോഗസ്ഥനെ പഴിച്ച് പ്രസ്താവനയിറങ്ങി