UPDATES

ട്രെന്‍ഡിങ്ങ്

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച വിജ്ഞാപനം കേന്ദ്രം പിന്‍വലിക്കുന്നു

കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ കടുത്ത എതിര്‍പ്പ് കണക്കിലെടുത്താണ് നടപടി

ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് വിലക്കിക്കൊണ്ട് പുറത്തിറക്കിയ വിവാദ വിജ്ഞാപനം പിന്‍വലിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്നതിന്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മെയ് 23-ന് വിവാദ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ ഇത്തരമൊരു തീരുമാനം തത്വത്തില്‍ രാജ്യമാകമാനം കശാപ്പിന് നിരോധനം പ്രഖ്യാപിക്കുന്നതാണെന്ന് വ്യക്തമാക്കി കേരളം, ബംഗാള്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്തു വന്നിരുന്നു.

സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ വിജ്ഞാപനം പിന്‍വലിക്കുന്നതായും പിന്നീട് ഇക്കാര്യം പുന:പരിശോധിക്കുമെന്നും നിയമ മന്ത്രാലയത്തെ അറിയിച്ചു കഴിഞ്ഞതായി പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വിജ്ഞാപനം എന്നു പുറപ്പെടുവിക്കും എന്ന കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോവധ നിരോധനം എന്ന നിലപാടിന് ഇല്ലാത്ത കോടതിവിധിയുടെ ഒരു മറ

രാജ്യവ്യാപകമായി തന്നെ ഗോവധ നിരോധനം നടപ്പാക്കണമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് നിരോധന ഉത്തരവ് പിന്‍വലിച്ചു കൊണ്ട് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉടുപ്പിയില്‍ വി.എച്ച്.പി സംഘടിപ്പിച്ച സന്യാസി സംഗമത്തില്‍ പങ്കെടുത്തുകൊണ്ട് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതും രാജ്യവ്യാപകമായി ഗോവധ നിരോധനം ആവശ്യപ്പെട്ടിരുന്നു.

കര്‍ഷകര്‍ തങ്ങളുടെ കന്നുകാലികളെ ചന്തയില്‍ വില്‍ക്കുമ്പോള്‍ അത് കശാപ്പിനായല്ല എന്നു ഉറപ്പാക്കണമെന്നതായിരുന്നു വിവാദ വിജ്ഞാപനത്തിലെ പ്രധാന കാര്യം. കര്‍ഷക ചിന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നതിന് ദൂരപരിധി, കന്നുകാലികളെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഇടനിലക്കാരാകാനുള്ള സാധ്യത, വന്‍ എഴുത്തുകുത്തുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കന്നുകാലി കര്‍ഷകരുടെ അന്നം മുട്ടിക്കുന്നതാണെന്ന് എതിര്‍പ്പുകള്‍ അന്നു തന്നെ ഉയര്‍ന്നിരുന്നു. പ്രായമെത്തിയതും ഉത്പാദനം നിന്നതുമായ കന്നുകാലികളെ കര്‍ഷകര്‍ കാലിച്ചന്തകളില്‍ വില്‍ക്കുകയും അറവുകാര്‍ അവയെ വാങ്ങിക്കുന്നതുമായിരുന്നു നിലനിന്നിരുന്ന സമ്പ്രദായം. ഇതിനു വിലക്കേര്‍പ്പെടുത്തിയതോടെ കര്‍ഷകരുടെ വരുമാനം ഇടിയുകയും ജീവിതവൃത്തി തന്നെ കഷ്ടത്തിലാവുകയും ചെയ്തു.

വിശുദ്ധ പശുക്കളെ ഉപേക്ഷിക്കേണ്ടി വരുന്ന ഇന്ത്യന്‍ കര്‍ഷകരും കാലിക്കച്ചവടത്തിലെ സംഘപരിവാര്‍ അജണ്ടകളും

അതിനൊപ്പമാണ് കശാപ്പു നിരോധിക്കാനും രാജ്യവ്യാപകമായി കന്നുകാലി നിരോധനം ഏര്‍പ്പെടുത്താനുമായി കേന്ദ്രം വളഞ്ഞ വഴി തെരഞ്ഞെടുത്തു എന്ന വിമര്‍ശനവും ഉയര്‍ന്നത്. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ഈ വിവാദം ഏറെ ചൂടുപിടിക്കുകയും ചെയ്തു. കേരളത്തില്‍ പ്രതിഷേധമായി നിരവധി ബീഫ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കപ്പെട്ടു.

കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന നിരോധനം: ശക്തമായ പ്രതിഷേധവുമായി കേരളം

അതേ സമയം, ഗോസംരക്ഷകരുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതിനും ഈ സമയം സാക്ഷ്യം വഹിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ പോലീസും പിടിയിലാകുന്നവരെ സംരക്ഷിച്ച് സര്‍ക്കാരുകളും നിലപാട് വ്യക്തമാക്കിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കി.

ബിജെപിയുടെ പശുസ്‌നേഹം രാഷ്ട്രീയം മാത്രമല്ല ഭായ്; ശുദ്ധ കച്ചവടവുമാണ്

തുടര്‍ന്ന് മെയില്‍ തന്നെ മദ്രാസ് ഹൈക്കോടതി വിജ്ഞാപനത്തിന് താത്കാലിക സ്‌റ്റേ ഏര്‍പ്പെടുത്തി. പിന്നാലെ സുപ്രീം കോടതിയും വിജ്ഞാപനം രാജ്യവ്യാപകമായി സ്‌റ്റേ ചെയ്യുകയും എന്തൊക്കെ മാറ്റങ്ങളാണ് വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാന്‍ ആവശ്യപ്പെടുയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിജ്ഞാപനം പിന്‍വലിക്കാനുള്ള കേന്ദ്ര തീരുമാനം.

രാജ്യത്ത് ഗോവധം നിരോധിച്ചു; പശുക്കളെ വില്‍ക്കുന്നത് ഇനി ക്ഷീരകര്‍ഷക്ക് മാത്രം

കന്നുകാലികളുടെ പേരില്‍ ബിജെപി ജനാധിപത്യ കശാപ്പ് നടത്തരുത്

കാലി സമ്പത്തിന്റെ നാശം ആഗോളതാപനത്തിന് കാരണമാകും; കുമ്മനത്തിന്റെ ന്യായീകരണം

ഈ ‘വിശുദ്ധ പശു’ രാഷ്ട്രീയം ഹൈന്ദവ വിരുദ്ധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍