ട്രെന്‍ഡിങ്ങ്

റാഫേല്‍ വിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയത് ഉന്നതതല യോഗത്തിന് ശേഷം; “പിക്ചര്‍ അഭി ബാക്കി ഹേ” എന്ന് രാഹുല്‍ ഗാന്ധി

വില വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുന്നപക്ഷം സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം സംബന്ധിച്ചും ഇവര്‍ ആലോചിച്ചു. ഇത്തരമൊരു നടപടി എന്തുകൊണ്ട് സാധ്യമല്ല എന്നായിരിക്കും കേന്ദ്രം വാദിക്കുക.

റാഫേല്‍ യുദ്ധവിമാന കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത് ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച രേഖ കോടതിയില്‍ നല്‍കാന്‍ തീരുമാനിച്ചത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകാരം ലഭിച്ച ശേഷമാണ് മുദ്ര വച്ച കവറില്‍ റാഫേല്‍ വിവരങ്ങള്‍ ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചത്.

റാഫേല്‍ കരാര്‍ സംബന്ധിച്ച നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നവംബര്‍ രണ്ടിനകം പരസ്യമാക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ സുപ്രീം കോടതിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതിനെ അറ്റോണി ജനറലും മന്ത്രിമാരും എതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. വില വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുന്നപക്ഷം സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം സംബന്ധിച്ചും ഇവര്‍ ആലോചിച്ചു. ഇത്തരമൊരു നടപടി എന്തുകൊണ്ട് സാധ്യമല്ല എന്നായിരിക്കും കേന്ദ്രം വാദിക്കുക.

ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ 2015 മേയ് 13ന് കരാറിന് അംഗീകാരം നല്‍കി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 2015 ഏപ്രില്‍ 10ന് ഫ്രാന്‍സില്‍ നിന്ന് 36 വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി താന്‍ നടത്തിയ കൊള്ള അംഗീകരിക്കുകയാണ് സുപ്രീം കോടതിയില്‍ എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇതേക്കുറിച്ച് പറഞ്ഞത്. വ്യോമസേനയോട് ആലോചിക്കാതെ പ്രധാനമന്ത്രി കരാറില്‍ മാറ്റം വരുത്തിയെന്ന് 30,000 കോടി രൂപ അനില്‍ അംബാനിയുടെ പോക്കറ്റിലിട്ട് കൊടുത്തു എന്നുമാണ് ഇത് വ്യക്തമാക്കുന്നത്. “പിക്ചര്‍ അഭി ബാക്കി ഹേ മേരേ ദോസ്ത്” (കഥ തീര്ർന്നിട്ടില്ല, തുടരും) എന്ന് രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. അതേസമയം റാഫേല്‍ കരാറുമായി ബന്ധപ്പെട്ട പരാതികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

റാഫേല്‍: ഫ്രാന്‍സുമായി ചര്‍ച്ച തുടങ്ങിയത് 2015 മേയിലെന്ന് കേന്ദ്രം; “അപ്പോള്‍ 2015 ഏപ്രില്‍ 10ന് മോദി നടത്തിയ പ്രഖ്യാപനം?”

“ഞാന്‍ നുണ പറയുകയല്ല, അംബാനിക്ക് റാഫേല്‍ കരാര്‍ നല്‍കിയത് ഇന്ത്യ ഗവണ്‍മെന്റ് പറഞ്ഞിട്ടല്ല”: ദാസോ സിഇഒ

മോദി സര്‍ക്കാര്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് യുപിഎ കാലത്തേക്കാള്‍ 40% അധികവിലയ്ക്ക്

സിബിഐ, അയോധ്യ, റാഫേല്‍: മോദി സർക്കാരിന് മുന്നിലെ സുപ്രീം കോടതി കടമ്പകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍