ചന്ദ്രബാബു നായിഡുവിന്റെ മൂന്നു വയസ്സുള്ള പേരക്കുട്ടിയുടെ ആസ്തി 18.71 കോടി

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പേരക്കുട്ടി ദേവാന്‍ഷിന്റെ ആസ്തി 18.71 കോടിയായി ഉയർന്നു. കഴിഞ്ഞവർഷം 11.54 കോടി രൂപയിൽ നിന്നിരുന്ന ആസ്തിയാണ് ഇത്രയധികം വർധിച്ചത്. തങ്ങളുടെ ഓഹരികളുടെ മൂല്യം ഉയർന്നതാണ് ആസ്തിവർധനയുടെ കാരണമെന്ന് ചന്ദ്രബാബു നായിഡുവിന്റെ മകൻ നര ലോകേഷ് പറഞ്ഞു. നായിഡു മന്ത്രിസഭയിൽ വിവരസാങ്കേതിക മന്ത്രി കൂടിയാണ് ഇദ്ദേഹം.

ബിസിനസ്സ് കുടുംബമാണ് ചന്ദ്രബാബു നായിഡുവിന്റേത്. ഇക്കാരണത്താൽ തന്നെ സുതാര്യത ഉറപ്പാക്കാൻ എല്ലാ വർഷവും തന്റെ ആസ്തിവിവരങ്ങൾ നായിഡു പുറത്തു വിടാറുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നായിഡുവിന്റെ ആസ്തികളിൽ 12.5 കോടി രൂപയുടെ വർധനയുണ്ടായി. നായിഡുവിന്റെ കുടുംബ ആസ്തി 69.23 കോടിയിൽ നിന്ന് 81.83 കോടി രൂപയായി ഉയര്‍ന്നു. നായിഡുവിന്റെ പേരിലുള്ള ആസ്തികളിൽ 47 ലക്ഷത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 2.53 കോടി രൂപയായിരുന്നു ആസ്തി. ഇതിപ്പോൾ 3 കോടി രൂപയായി ഉയർന്നു. ഭാര്യയുടെ ആസ്തി 25 കോടിയിൽ നിന്നും 31 കോടിയിലേക്ക് ഉയർന്നു.

മകൻ നര ലോകേഷിന്റെ ആസ്തി 15.21 കോടിയിൽ നിന്നും 21.40 കോടിയിലേക്ക് ഉയർന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍