Top

ഇന്ത്യ-ചൈന: 'നിങ്ങള്‍ക്ക് സുഹൃത്തിനെ മാറ്റാം, അയല്‍ക്കാരെ മാറ്റാനാകില്ല'

ഇന്ത്യ-ചൈന:
പല അര്‍ത്ഥത്തിലും, ദോക്ക്‌ലാം അതിര്‍ത്തി പ്രതിസന്ധി പെട്ടെന്നു തുടങ്ങിയതുപോലെ തന്നെ പെട്ടെന്ന് അവസാനിച്ചു. ഉഭയകക്ഷി ധാരണപ്രകാരം ചൈനാ-ഭൂട്ടാന്‍ പീഠഭുമിയിലെ അതിര്‍ത്തിയില്‍ നിന്നും ഇരുരാജ്യങ്ങളും സേനകളെ പിന്‍വലിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സേന പ്രദേശത്ത് നിന്ന് പിന്‍വാങ്ങിയെന്നായിരുന്നു ചൈനയുടെ പ്രതികരണം; തങ്ങള്‍ ഇവിടെ സൈനിക പരിശോധന തുടരുമെന്നുമായിരുന്നു അടുത്തകാലത്തായി ദേശീയതയുടെ അതിപ്രസരമുള്ള ഭാഷയില്‍ സംസാരിക്കുന്ന ചൈന പ്രസ്താവിച്ചത്. രണ്ട് പ്രസ്താവനകളും പരസ്പരവിരുദ്ധമല്ല. ചൈനയുടെ സേന അതിര്‍ത്തിയില്‍ എന്താണ് ചെയ്യുകയെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. തങ്ങളുടേത് എന്ന് അവകാശപ്പെടുന്ന പ്രദേശത്ത് നിലവിലുള്ള ചൈനാ-ഇന്ത്യ കരാര്‍ അനുസരിച്ച് ഇരു രാജ്യത്തിനും പെട്രോളിങ്ങിന് അധികാരമുണ്ട്‌. അതോടൊപ്പം നിലവിലുള്ള ചൈനാ-ഭൂട്ടാന്‍ കരാറും നിലനില്‍ക്കും. ഫലത്തില്‍ അതിര്‍ത്തി പ്രതിസന്ധി തുടങ്ങന്നതിനു മുമ്പുണ്ടായിരുന്ന സ്ഥിതി തുടരാന്‍ ഇരുസര്‍ക്കാറുകളും തമ്മില്‍ ധാരണയായി.

2012 ല്‍ ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ മൂന്ന് രാഷ്ട്രങ്ങള്‍ തമ്മിലുണ്ടാക്കിയ ത്രിരാഷ്ട്ര അതിര്‍ത്തി കരാര്‍ ലംഘിച്ചുകൊണ്ട് ദോക്ക്‌ലാം പീഠഭൂമിവരെ റോഡ് പണിയാന്‍ ചൈന തീരുമാനിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. 'The proof of the pudding, however, will be in the eating എന്നതുപോലെ ചൈനയുടെ വാക്കുകള്‍ അവര്‍ ചെയ്തു കഴിഞ്ഞാല്‍ മാത്രമേ വിശ്വസിക്കാനാവൂ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍; ദോക്ക്‌ലാമിലെ നിലവിലെ സ്ഥിതിതിയില്‍ മാറ്റം വരുത്താന്‍ മറ്റു വഴികളിലൂടെ ബീജിങ് ശ്രമിക്കുമോയെന്ന് വരും മാസങ്ങളില്‍ കാത്തിരുന്ന കാണേണ്ടതാണ്. ഇരു രാജ്യങ്ങളുടെയും പെട്രോളിംഗ് ഈ മേഖലയില്‍ കൂടുതല്‍ ശക്തമാകുമെന്ന കാര്യം എന്തായാലും ഉറപ്പിക്കാം.

പ്രതിസന്ധി തുടങ്ങിയതിനു ശേഷം ചൈനീസ് വിദേശകാര്യമന്ത്രാലയവും ചൈനീസ് മാധ്യമങ്ങളും ഇന്ത്യക്കെതിരെ നടത്തിവരുന്ന രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ തുടര്‍ന്നും ഉണ്ടായേക്കാം. എന്നാല്‍ ഒച്ചയും ബഹളവുമൊന്നും കാര്യമായ ഫലമോ പ്രത്യാഘാതങ്ങളോ ഉണ്ടാക്കില്ല, മറിച്ച് തങ്ങളുടെ സേനയേയും തൊഴിലാളികളേയും അതിര്‍ത്തിക്കപ്പുറത്ത് തന്നെ നിര്‍ത്താന്‍ ചൈന തയാറാകുമോ എന്നതാണ് ഇതില്‍ പ്രധാനം.

ദോക്ക്‌ലാം പ്രതിസന്ധിയില്‍ ഒരു ആത്മപരിശോധന ഇന്ത്യക്കും ആകാവുന്നതാണ്. തങ്ങള്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇതിനോടുള്ള ഇന്ത്യയുടെ പരോക്ഷമായ പ്രതികരണം ചൈന കണക്ക് കൂട്ടിയിട്ടുണ്ടാവും. തുടക്കത്തില്‍ രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ നശിപ്പിച്ച ചൈനീസ് നടപടിയോട് ഇന്ത്യ പ്രതികരിക്കാതിരുന്നത് തെറ്റായി വായിച്ചിരിക്കാനും സാധ്യതയുണ്ട്. അല്ലെങ്കില്‍ മൂന്നാമതൊരു രാഷ്ട്രത്തിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യ ഒരു മധ്യസ്ഥ ശ്രമത്തിന് മുതിരില്ലെന്ന് ചൈന കരുതിയിട്ടുണ്ടാവണം. ഇതിലേതാണെങ്കിലും അതില്‍ അപകടം നിറഞ്ഞ ഒരു തെറ്റായ കണക്ക് കൂട്ടലുണ്ടായിരുന്നു.വലിയൊരു സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്നതാണ് സേന പിന്മാറ്റം നല്‍കുന്ന സൂചന. എന്നാല്‍, പ്രാദേശിക ശക്തികളായ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ തങ്ങളുടെ അധീശത്വം ഉറപ്പിക്കാനുള്ള നടപടികളും മൂന്നാമതൊരു രാഷ്ട്രത്തിന്റെ മണ്ണില്‍ ഇരു രാജ്യങ്ങളും ഉണ്ടാക്കുന്ന ശക്തമായ സ്വാധീനങ്ങളെയും കുറിച്ച് ആലോചനകള്‍ ആവശ്യമാണ്. ദോക്ക്‌ലാമില്‍ മുന്‍കൈ നേടുകയെന്നത് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ടാവില്ല. പക്ഷെ, മറ്റ് അതിര്‍ത്തി മേഖലകളിലും എങ്ങനെയാണ് അതിര്‍ത്തി പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗരേഖ ആവശ്യമാണ് എന്നതിനുള്ള ഒരു മുന്നറിയിപ്പാണിത്.

പക്ഷേ, ഇന്ത്യ ഈ അതിര്‍ത്തി പ്രതിസന്ധിയില്‍ നിന്നും രണ്ട് പ്രധാനം പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഒന്നാമതായി ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുളള സംവിധാനം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ പുതിയ മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. അയല്‍ക്കാരോട് പെരുമാറേണ്ടത് മുന്‍ പ്രധാനമന്ത്രി വാജ്‌പേയ് പറഞ്ഞതുപോലെ ''നിങ്ങള്‍ക്ക് സുഹൃത്തിനെ മാറ്റാം; അയല്‍ക്കാരെ മാറ്റാനാവില്ല'' എന്ന കാഴ്ചപ്പാടിലാകണം.

Next Story

Related Stories