Top

യുപിയിലെ ആൾക്കൂട്ട ആക്രമണങ്ങളിൽ 69 ശതമാനവും നടന്നത് യോഗി സർക്കാർ വന്നതിനു ശേഷമെന്ന് കണക്കുകൾ

യുപിയിലെ ആൾക്കൂട്ട ആക്രമണങ്ങളിൽ 69 ശതമാനവും നടന്നത് യോഗി സർക്കാർ വന്നതിനു ശേഷമെന്ന് കണക്കുകൾ
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിലവിൽ വന്നതിനു ശേഷമാണ് സംസ്ഥാനത്ത് ഏറ്റവുമധികം ആൾക്കൂട്ട കൊലപാതകങ്ങൾ അരങ്ങേറിയതെന്ന് റിപ്പോർട്ട്. ആകെ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ 69 ശതമാനവും നടന്നത് .യോഗി ആദിത്യനാഥിന്റെ സർക്കാർ നിലവിൽ വന്നതിനു ശേഷമാണെന്ന് ഫാക്ട്ചെക്കർ ഡോട്ട് ഇൻ റിപ്പോർട്ട് ചെയ്യുന്നു. തങ്ങൾ തന്നെ തയ്യാറാക്കിയ ഡാറ്റാബേസിനെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൾ ഫാക്ട്ചെക്കർ അവതരിപ്പിക്കുന്നത്.

ആൾക്കൂട്ട കൊലപാതകങ്ങളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനവും ഉത്തർപ്രദേശാണ്. ആക്രമണങ്ങളുടെ കാര്യത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്നത് ഉത്തർപ്രദേശാണ്.

യോഗി ആദ്യത്യനാഥ് അധികാരത്തിലെത്തിയ 2017 മാർച്ച് മാസത്തിനു മുമ്പ് അഞ്ച് ആക്രമണങ്ങളാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനു ശേഷം ഡിസംബർ മുന്ന് വരെയുള്ള കണക്കുകൾ പ്രകാരം പതിനൊന്ന് ആക്രമണങ്ങൾ റിപ്പോർ‌ട്ട് ചെയ്യപ്പെട്ടു. നടപ്പ് വർഷത്തിൽ ഇതുവരെ 21 ആൾക്കൂട്ട ആക്രമണങ്ങളാണ് ഉത്തർപ്രദേശിലുണ്ടായത്. ഇവയിൽ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇവയില്‍ ഏറ്റവും പുതിയ ആക്രമണം ഡിസംബർ 3ന് നടന്നതാണ്. ഇതിൽ സുബോധ് കുമാർ എന്ന പൊലീസ് ഇൻസ്പെക്ടറാണ് കൊല ചെയ്യപ്പെട്ടത്. വനത്തിനകത്ത് ഇരുപത്തഞ്ചോളം പശുക്കളുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് ഈ ആക്രമണം നടന്നത്. വെടിയേറ്റായിരുന്നു സുബോധിന്റെ മരണം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഒരു പൊലീസ് വാഹനത്തിനകത്തു നിന്നും പുറത്തേക്ക് തൂങ്ങി നിൽക്കുന്ന നിലയിൽ സുബോധ് കുമാറിനെ കാണാം. പ്രക്ഷോഭകരാണ് വീഡിയോ പിടിച്ചിരിക്കുന്നത്. വീഡിയോയിൽ വെടിയൊച്ചകളും കാണാം. 2015 സെപ്തംബർ 28ന് നടന്ന നൊഹമ്മത് അകലാഖ് ആൾക്കൂട്ട കൊലപാതകക്കേസ് തുടക്കത്തിൽ അന്വേഷിച്ചത് ഇദ്ദേഹമാണ്. സുബോധ് നടത്തിയ ആദ്യഘട്ട അന്വേഷണം കേസിനെ മുമ്പോട്ടു കൊണ്ടുപോകാൻ ഏറെ സഹായിക്കുകയുണ്ടായി.

സുബോധാണ് അക്‌ലാഖ് കേസിൽ വഴിത്തിരിവായ കണ്ടെത്തലുകൾക്ക് കാരണമായതെന്ന് കേസിൽ ഹാജരായ വക്കീൽ ആസാദ് ഹയാത് പറയുന്നു. പുറത്തുവരുന്ന ചില ചിത്രങ്ങള്‍ സുബോധ് കുമാർ സിങ്ങിന്റെ ഔദ്യോഗികവാഹനം ഒരു വയലിൽ പൂർണമായും കത്തി നശിച്ച് കിടക്കുന്നതായി കാണാം. ആക്രമണസമയത്ത് ഈ വയലിൽ ഇൻസ്പെക്ടർ കുടുങ്ങിപ്പോകുകയായിരുന്നു. അക്രമികൾ ചുറ്റുംകൂടി. ചിങ്ങാർവതി പൊലീസ് പോസ്റ്റിന് സമീപമുള്ള വയലാണിത്.


Next Story

Related Stories