TopTop
Begin typing your search above and press return to search.

11 പേരുടെ മരണം: പൊലീസ് ആൾദൈവത്തെ തിരയുന്നു; ദൈവം അവസാനനിമിഷം ഇടപെട്ട് മരണം തടയുമെന്ന് കുറിപ്പ്

11 പേരുടെ മരണം: പൊലീസ് ആൾദൈവത്തെ തിരയുന്നു; ദൈവം അവസാനനിമിഷം ഇടപെട്ട് മരണം തടയുമെന്ന് കുറിപ്പ്
ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിനു പിന്നിൽ ഒരു ആൾദൈവമോ മറ്റ് ദൈവശാസ്ത്ര ഗൂഢാലോചകരോ പ്രവർത്തിച്ചിരിക്കാമെന്ന് പൊലിസ് സംശയിക്കുന്നു. പതിനൊന്നു പേരുടേതും തൂങ്ങിമരണമാണെന്ന് പോസ്റ്റുമോർട്ട് റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. കൂട്ടത്തിലൊരാൾ താഴെ വീണു കിടന്നിരുന്നത് സംശയത്തിനിടയാക്കിയിരുന്നു. കൂടാതെ, കഴിഞ്ഞദിവസത്തെ റിപ്പോര്‍ട്ടുകളിൽ കഴുത്തു ഞെരിക്കപ്പെട്ടതിന്റെ പാടുകളെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും പോസ്റ്റുമോർട്ട് റിപ്പോർട്ടിൽ തൂങ്ങിമരണമെന്നാണ്

മരിച്ചവരുടെ ഫോണുകളിൽ നിന്ന് കണ്ടെത്തിയ നാല് നമ്പരുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഫോണുകളെല്ലാം സൈലന്റ് മോഡിലിട്ട് ഒരിടത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തു നിന്നു കണ്ടെടുത്ത കുറിപ്പുകളിലൊന്നിൽ 'അനുഷ്ഠാനം' നടക്കുന്ന സമയത്ത് ഫോൺ ഉപയോഗിക്കരുതെന്ന നിർദ്ദേശമുണ്ട്. 'മോക്ഷം' ലഭിക്കാനുള്ള അനുഷ്ഠാനമായിട്ടാണ് കഴുത്തിൽ കുരുക്കിട്ട് തൂങ്ങുന്നതിനെ ഈ കുറിപ്പുകളിൽ വിശദീകരിച്ചിട്ടുള്ളത്. ദൈവം അവസാനനിമിഷത്തിൽ ഇടപെട്ട് മരണം തടയുമെന്നും കുറിപ്പുകളിലുണ്ട്.

ഒരു ആൾദൈവത്തിന്റെ അനുയായികളെ ചുറ്റിപ്പറ്റിയും, രാജസ്ഥാന്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ആൾദൈവത്തെ കേന്ദ്രീകരിച്ചും തങ്ങളുടെ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

മരിച്ചവരുടെ ഫോണുകൾ അവർ തന്നെ റെക്കോർഡിങ് മോഡിൽ ഇട്ടിരുന്നെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഫോൺ രേഖകൾ പരിശോധിക്കുമെന്ന് പൊലീസ് പറയുന്നു. മരിക്കുന്നതിനു മുമ്പ് ഇവർ ഏതെങ്കിലും ലഹരിപദാർത്ഥം ഉപയോഗിച്ചിരുന്നോ എന്നറിയാനുള്ള ശാസ്ത്രീയ പരിശോധനകളും പൊലീസ് നടത്തുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ തുടങ്ങിയവരെ ചോദ്യം ചെയ്തു വരികയാണ്.

അതെസമയം അയൽവാസികളിൽ പലരും പൊലീസ് പറയുന്ന 'അനുഷ്ഠാന' സാധ്യത തള്ളിക്കളയുന്നു. ഇതൊരു ആസൂത്രിത കൂട്ടക്കൊലയാണെന്നാണ് അവരുടെ പക്ഷം. മരിച്ചവരിലൊരാളായ ലളിതിന് മൂന്നുവർഷം മുമ്പ് ഒരു അപകടത്തിൽ പെട്ട് സംസാരശേഷി നഷ്ടമായിരുന്നു. പിന്നീട് സംസാരശേഷി തിരിച്ചുകിട്ടിയപ്പോൾ അതൊരു അത്ഭുതമായി അവർ കാണുകയുണ്ടായി. ലളിതിന്റെ ഡയറിക്കുറിപ്പുകളിൽ മന്ത്രവാദപരമായ കാര്യങ്ങളാണുള്ളത്.

Next Story

Related Stories