UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ടുനിരോധനം: റിസർവ് ബാങ്കിന്റെ തീരുമാനം കാക്കാൻ മോദി നിന്നില്ല

2016 നവംബർ 8ന് നടന്ന നോട്ടുനിരോധനത്തിനു മുമ്പായി സർക്കാർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോട് അഭിപ്രായം ആരാഞ്ഞിരുന്നു. നോട്ടുനിരോധന പ്രഖ്യാപനം രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്നതിന് ഏതാണ്ട് രണ്ടര മണിക്കൂർ മുമ്പായിരുന്നു അഭിപ്രായം ആരാഞ്ഞത്. ആർബിഐക്ക് സർക്കാരിന്റെ സന്ദേശം വായിക്കാനുള്ള സമയം പൊലും കിട്ടുന്നതിനു മുമ്പ് നോട്ടുനിരോധന പ്രഖ്യാപനം നടന്നു.

ഒരു വിവരാവകാശ അപേക്ഷയിലൂടെയാണ് നോട്ടുനിരോധനം സംബന്ധിച്ച് ആർബിഐയുടെ അഭിപ്രായം കേൾക്കാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്ന വസ്തുത പുറത്തു വന്നിരിക്കുന്നത്.

നവംബർ മാസം എട്ടിന് അഭിപ്രായമാരാഞ്ഞ് കേന്ദ്ര നൽകിയ നിർദ്ദേശത്തിന് ആർബിഐ അപ്രൂവൽ നൽകിയത് ഡിസംബർ 16നാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങൾ പറയുന്നു.

2016 നവംബര്‍ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അന്നു രാത്രി എട്ടു മണി മുതല്‍ 1000, 500 രൂപാ നോട്ടുകള്‍ രാജ്യത്ത് പ്രാബല്യത്തില്‍ ഉണ്ടാവില്ല എന്നായിരുന്നു പ്രഖ്യാപനം. കള്ളപ്പണം തടയല്‍, വ്യാജ നോട്ടുകള്‍ ഇല്ലാതാക്കല്‍, ഭീകര പ്രവര്‍ത്തനത്തിന് പണം ലഭ്യമാകുന്നത് തടയല്‍ തുടങ്ങിയവയായിരുന്നു ഡിമോണിറ്റൈസേഷന് കാരണമായി പറഞ്ഞത് എങ്കിലും പ്രതിസന്ധി വര്‍ധിച്ചതോടെ ഒരു പണരഹിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയും സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചു. വിനിമയ മാര്‍ഗങ്ങള്‍ ഡിജിറ്റല്‍ മണിയിലേക്ക് മാറ്റുന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് വ്യക്തമാക്കി കൂടുതല്‍ ആപ്പുകള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍