ആയിരം, അഞ്ഞൂറ് നോട്ടുകള്‍ നിരോധിച്ചുകൊണ്ട് കള്ളപ്പണത്തിനെതിരേയുള്ള 'സാമ്പത്തിക വിപ്ലവം' കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. 2016 നവംബര്‍ എട്ട് രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നോട്ട് നിരോധന പ്രഖ്യാപനം നടത്തുന്നത്. ഇന്ത്യയെ ക്യാഷ്ലെസ് ഇക്കോണമി ആക്കാന്‍, പുതിയൊരു ഡിജിറ്റല്‍ ഇന്ത്യ കെട്ടിയുണ്ടാക്കാന്‍, കള്ളപ്പണക്കാരെ പിടികൂടാന്‍, വ്യാജനോട്ടുകള്‍ ഇല്ലാതാക്കാന്‍ തുടങ്ങിയ വാഗ്ദാനങ്ങളുടെ പുറത്തു നിന്നുള്ള മോദിയുടെ നോട്ട് നിരോധം വര്‍ഷം ഒന്ന് പൂര്‍ത്തിയാകുമ്പോഴും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ദുരിതം മാത്രമായാണ് അനുഭവപ്പെടുന്നതെന്ന യാഥാര്‍ത്ഥ്യം രാജ്യത്തിന്റെ ഭൂരിഭാഗത്തിന്റെ അഭിപ്രായമാണ്.
ഈ ഒരു വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി പറഞ്ഞപോലെ കള്ളപ്പണം തിരികെയെത്തിയോ? ഇന്ത്യന്‍ ഡിജിറ്റല്‍ ആയോ, കാഷ് ലെ്സ് ഇക്കോണമിയെ രാജ്യം സ്വീകരിച്ചോ? അതിലെല്ലാമുപരി ഈ ഒരു വര്‍ഷം കൊണ്ട് പ്രധാനമന്ത്രിയുടെ തീരുമാനം ഇന്ത്യയിലെ ശതകോടികള്‍ വരുന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ ഏതെങ്കിലും തരത്തില്‍ അനുകൂലമായി ഭവിച്ചോ? ഇത്തരം കുറെ ചോദ്യങ്ങളും അതിനോട് ചേര്‍ത്തുന്ന നിര്‍ത്താവുന്ന വസ്തുതകളുടെ നേര്‍ചിത്രങ്ങളുമാണ് ഇവിടെയുള്ളത്.
നോട്ട് നിരോധനം എങ്ങനെയൊക്കെ, ഏതൊക്കെ മേഖലകളെയാണ്, ജനങ്ങളെയാണ് ഇന്ത്യയെ ബാധിച്ചതെന്ന് ഈ റിപ്പോര്‍ട്ടുകളില്‍ നിന്നും വായനക്കാര്‍ക്ക് കൂടുതല്‍ വ്യക്തമാകും.
കള്ളപ്പണം പിടികൂടുക എന്നതായിരുന്നല്ലോ പ്രധാനമന്ത്രിയുടെ പ്രധാന പ്രഖ്യാപനം. പക്ഷേ എവിടെ? ഒരു വര്‍ഷത്തിനപ്പുറം പരാജയപ്പെട്ടൊരു ദൗത്യം റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ സമ്മതിക്കുമ്പോള്‍ പ്രധാനമന്ത്രി മൗനത്തിലാണ്.
http://www.azhimukham.com/97-notes-returned-banks-demonetisation/
http://www.azhimukham.com/demonetisation-challenges-to-narendra-modi-in-2017-ecconomy/
ജനങ്ങള്‍ക്ക് ഗുണം ഉണ്ടായില്ലെങ്കിലും നോട്ട് നിരോധനവും ക്യാഷ്ലെസ് ഇക്കോണമിയുമൊക്കെ ലാഭം ഉണ്ടാക്കിയവരും ഉണ്ട്.
http://www.azhimukham.com/demonetisation-paytm-ceo-vijay-shekhar-shar-success-story/
http://www.azhimukham.com/demonetisation-digital-transaction-paytm/
http://www.azhimukham.com/currency-ban-helps-chinese-investers-electronic-payment/
ക്യാഷ്ലെസ് ഇക്കോണമിയും ഡിജിറ്റല്‍ ഇന്ത്യയുമൊക്കെ സധാരണ ജനങ്ങളോട് ചെയ്തതെന്താണ്. പരിഷ്കാരങ്ങള്‍ അവരെ എത്രത്തോളം വലച്ചു?
http://www.azhimukham.com/nedumkayam-digital-colony-first-cashless-demonetisation/
http://www.azhimukham.com/ecconomy-of-varanasi-standstill-after-demonetisation-narendra-modi/
http://www.azhimukham.com/demonetisation-gujarat-surat-textileindustry-crisis/
http://www.azhimukham.com/demonetisation-currency-crisis-is-stalling-small-industries/
http://www.azhimukham.com/demonetisation-stories-of-rural-people/
നോട്ട് നിരോധനം സര്‍ക്കാര്‍ മറച്ചുവയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍. പാളിപ്പോയ പരീക്ഷണം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ എത്രത്തോളം മോശമാക്കിയെന്നും ജനങ്ങള്‍ക്ക് ഭാരം നല്‍കിയെന്നും മനസിലാക്കാതെയുള്ള ന്യായീകരണങ്ങള്‍ തുടരുകയാണ്,
http://www.azhimukham.com/gst-currency-change-to-be-game-changers-for-economy-arun-jaitley/
http://www.azhimukham.com/no-secret-private-businessmen-from-the-corporate-world-were-part-of-demonitisation-decision-making-azhimukham/
http://www.azhimukham.com/how-much-money-came-back-to-system-after-demonitisation-ecconomy/
http://www.azhimukham.com/economicgrowth-jobopenings-demonetisation-biglies/
പറയാനുള്ളത് ഇനിയുമുണ്ട്. അറിയേണ്ട യാഥാര്‍ത്ഥ്യങ്ങളും