TopTop
Begin typing your search above and press return to search.

ഭാര്യ ആക്രമിച്ചു, ഭർത്താവിന് വിവാഹമോചനം: 50,000 രൂപ കോടതിച്ചെലവ് നൽകണം

ഭാര്യ ആക്രമിച്ചു, ഭർത്താവിന് വിവാഹമോചനം: 50,000 രൂപ കോടതിച്ചെലവ് നൽകണം
തന്നെ ആക്രമിക്കുകയും വ്യാജ സ്ത്രീധനപീഡന പരാതി നല്‍കുകയും ചെയ്ത ഭാര്യയിൽ നിന്ന് വിവാഹമോചനം വേണമെന്ന ഭര്‍ത്താവിന്റെ ആവശ്യം ബോംബെ ഹൈക്കോടതി അംഗീകരിച്ചു. മുംബൈയിലെ ഒരു ബിസിനസ്സുകാരനാണ് ഭാര്യയുടെ പീഡനത്തിൽ നിന്നും മോചനമാവശ്യപ്പെട്ട് ഹരജി നൽകിയത്

ഭാര്യ ഇദ്ദേഹത്തിന്റെ സഹോദരനെതിരെ പീഡനക്കേസ് കൊടുക്കുകയും കാൻസർ രോഗിയായ അമ്മയെ ആക്രമിക്കുകയും ചെയ്തതായി ഹരജിക്കാരൻ ആരോപിച്ചിരുന്നു.

ഹിന്ദു വിവാഹനിയമപ്രകാരമാണ് വിവഹമോചനം അനുവദിച്ചത്. ഭാര്യയുടെ പീഡനം തങ്ങളുടെ ബന്ധം നശിപ്പിച്ചെന്നും കുടുംബത്തിന്റെ അന്തസ്സിനെ ബാധിച്ചെന്നും ഹരജിക്കാരൻ കോടതിയെ ബോധിപ്പിച്ചു.

ഭർതൃസഹോദരൻ തന്നെ പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതി കോടതി തള്ളി. സംഭവം നടന്നുവെന്നാരോപിക്കുന്ന സമയത്ത് ഭർതൃസഹോദരൻ ഇവർ നൽകിയ മറ്റൊരു കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിനായി കോടതിയിലായിരുന്നെന്ന് തെളിയിക്കപ്പെട്ടു.

വിവാഹമോചനം നിഷേധിച്ച കുടുംബകോടതി വിധി കോടതി റദ്ദാക്കി. ഭർത്താവിന് കോടതിച്ചെലവിനത്തിൽ 50,000 രൂപ നൽകാനും കോടതി ഉത്തരവിട്ടു. അതെസമയം ഭാര്യയോടൊപ്പം താമസിക്കുന്ന ഇരുവരുടെയും മകന്റെ ചെലവിലേക്കായി പ്രതിമാസം നിശ്ചിത തുക നല്കാനും കോടതി ആവശ്യപ്പെട്ടു.

Next Story

Related Stories