ട്രെന്‍ഡിങ്ങ്

ബിജെപി-ടിഎംസി റാലികളിലെ അക്രമങ്ങൾ: പ്രചാരണസമയം വെട്ടിച്ചുരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

മെയ് 19നാണ് വോട്ടെടുപ്പ് നടക്കുക.

പശ്ചിമ ബംഗാളിലെ 9 ലോകസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന വോട്ടെടുപ്പിന്റെ പ്രചാരണ സമയം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ. ഇതോടെ പ്രചാരണം വ്യാഴാഴ്ച (16-05) രാത്രി പത്തുമണിക്ക് അവസാനിക്കും. വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് അവസാനിക്കേണ്ടിയിരുന്നതാണ് പ്രചാരണം. മെയ് 19നാണ് വോട്ടെടുപ്പ് നടക്കുക.

തൃണമൂൽ കോൺഗ്രസ്സിന്റെയും ബിജെപിയുടെയും തെരഞ്ഞെടുപ്പു റാലികളിൽ വൻ അക്രമങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഈ നടപടി. കഴിഞ്ഞദിവസം അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ റാലിയിൽ വ്യാപക അക്രമങ്ങൾ അരങ്ങേറിയിരുന്നു. ഒരു കോളജിനുള്ളിൽ കടന്ന് അവിടെ സ്ഥാപിച്ചിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ബിജെപി പ്രവർത്തകർ തല്ലിത്തകർക്കുകയും ചെയ്തു.

ദംദം, ബരാസത്, മസിരാത്ത്, ജയനഗർ, മഥുരാപൂർ, ജാദവ്പൂർ, ഡയമണ്ട് ഹാർബർ, സൗത്ത് കൊൽക്കത്ത, നോര്‍ത്ത് കൊൽക്കത്ത എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍