UPDATES

വിപണി/സാമ്പത്തികം

മോദിയുടെ ഏറ്റവും വലിയ പൊതുമേഖല ഓഹരി വില്‍പ്പന പൊളിഞ്ഞു; എയര്‍ ഇന്ത്യ വാങ്ങാന്‍ ആളില്ല

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നയാള്‍ എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ തിരിച്ചടിയാണ് ഇത്. ലോക് സഭ തിരഞ്ഞെടുപ്പിന് മുമ്പായി പരാമവധി പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ പൊതുമേഖല ഓഹരി വില്‍പ്പന പൊളിഞ്ഞതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ വലിയ പൊതുമേഖല സ്ഥാപനങ്ങളില്‍ ഒന്നായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയാണ് അനിശ്ചിതത്വത്തില്‍ നില്‍ക്കുന്നത്. ഓഹരി വാങ്ങാന്‍ സ്വകാര്യ കമ്പനികളൊന്നും തന്നെ രംഗത്ത് വന്നില്ല എന്നത് തന്നെ കാരണം. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങുന്നതിനായി രംഗത്ത് വരാന്‍ ബിഡ്ഡര്‍മാര്‍ക്ക് അനുവദിച്ചിരുന്ന സമയപരിധി ഇന്നലെ അവസാനിച്ചു. എന്നാല്‍ ആരും രംഗത്ത് വന്നില്ല.

24 ശതമാനം ഓഹരി സര്‍ക്കാര്‍ കയ്യില്‍ വച്ച് ബാക്കി 76 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. അഞ്ച് ബില്യണ്‍ ഡോളര്‍ (33,700 കോടിയിലധികം ഇന്ത്യന്‍ രൂപ) കടവവുമായാണ് ഇത്. ഓഹരി വാങ്ങാന്‍ താല്‍പര്യവുമായി ആരും രംഗത്തെത്താത്ത സാഹചര്യത്തില്‍ അടുത്ത രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞതും ആരും വന്നില്ലെങ്കില്‍ അപ്പോള്‍ നോക്കാം എന്നാണ്. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നയാള്‍ എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ തിരിച്ചടിയാണ് ഇത്. ലോക് സഭ തിരഞ്ഞെടുപ്പിന് മുമ്പായി പരാമവധി പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം.

നേരത്തെ ഓഹരി വാങ്ങാന്‍ താല്‍പര്യം അറിയിച്ചെത്തിയ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ കഴിഞ്ഞ ഏപ്രിലില്‍ ബിഡ്ഡിംഗില്‍ നിന്ന് പിന്മാറിയിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേയ്‌സ്, ടാറ്റ ഗ്രൂപ്പ് തുടങ്ങിയവയെല്ലാം എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ സന്നദ്ധരാണെന്ന മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇവരാരും ഓഹരി വാങ്ങാന്‍ രംഗത്തെത്തിയില്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍