UPDATES

ട്രെന്‍ഡിങ്ങ്

‘ബേടി ബചാവോ’ നടക്കാത്ത മോദിയുടെ നാട്; ഗുജറാത്തില്‍ പെണ്‍ഭ്രൂണഹത്യ വ്യാപകം

ഗുജറാത്തിലെ നഗര മേഖലകളില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിലെ ലിംഗാനുപാതം വളരെ കുറഞ്ഞിരിക്കുന്നു

2016-ലെ Sample Registration Survey കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ലിംഗാനുപാതം 900-ത്തില്‍ നിന്നും 898 ആയി കുറഞ്ഞിരിക്കുന്നു എന്നാണ് കാണിക്കുന്നത്. ഗുജറാത്തിലെ നഗര മേഖലകളില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിലെ ലിംഗാനുപാതം വളരെ കുറഞ്ഞിരിക്കുന്നു. ഉദാഹരണത്തിന് 0-6 പ്രായക്കാരായ കുട്ടികളില്‍ 2011-ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 890 പെണ്‍കുട്ടികള്‍ എന്ന കണക്കായിരുന്നുവെങ്കില്‍ പുതിയ സര്‍വേയില്‍ അത് 1000 ആണ്‍കുട്ടികള്‍ക്ക് 848 പെണ്‍കുട്ടികള്‍ എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഗുജറാത്തിലെ കുറഞ്ഞുവരുന്ന ലിംഗാനുപാതം പെണ്‍കുട്ടികളുടെ ഭ്രൂണഹത്യ നടക്കുന്നു എന്നതിലേക്കുള്ള സൂചനയാണ് എന്നു ഡൌണ്‍ ടു എര്‍ത്തില്‍ എഴുതിയ ലേഖനത്തില്‍ ജാഗൃതി ഗംഗോപാധ്യായ് പറയുന്നു.

ഗുജറാത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ഭ്രൂണഹത്യ ഒരു പുതിയ കാര്യമല്ല. മുന്‍കാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഭ്രൂണഹത്യ ഗുജറാത്തില്‍ വ്യാപകമായിരുന്നു എന്നാണ്. (Sen, 2003; Vadera et al, 2007; Garg and Nath, 2008) വാസ്തവത്തില്‍ 2014-ല്‍ ഗുജറാത്തില്‍ ഭ്രൂണഹത്യ നിലനില്‍ക്കുന്നുണ്ടെന്നും ഗ്രാമീണ മേഖലകളില്‍ ബോധവത്കരണം ആവശ്യമാണെന്നും അന്നത്തെ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ നഗരപ്രദേശങ്ങളിലും ലിംഗാനുപാതം കുറയുന്നു എന്ന 2016-ലെ കണക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് നഗരകേന്ദ്രങ്ങളായ സൂറത്ത് (835), അഹമ്മദാബാദ് (857), രാജ്കോട് (862) ഗാന്ധിനഗര്‍ (847) എന്നിവയെല്ലാം ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ലിംഗാനുപാതത്തിലെ കുറവാണ് കാണിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍, എന്തുകൊണ്ടാണ് പെണ്‍ ഭ്രൂണഹത്യ നിലനില്‍ക്കുന്നതെന്നും അതെങ്ങനെ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും എത്തിയെന്നും നോക്കേണ്ടതുണ്ട്.

ഭ്രൂണഹത്യ നിയമം മാറണം; സാങ്കേതികവിദ്യയ്ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനുമൊപ്പം

കുടുംബവ്യാപാര രീതിയും മകന് നല്‍കുന്ന മുന്‍ഗണനയും

സര്‍ക്കാര്‍, സ്വകാര്യ ജോലികള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അധികമുള്ള ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗുജറാത്തില്‍ കുടുംബ വ്യാപാരത്തിനാണ് മുന്‍ഗണന. അതുകൊണ്ടുതന്നെ അച്ഛന്‍ മകന് വ്യാപാരം കൈമാറുന്ന സമ്പ്രദായമാണ് അവിടെ. പുരുഷന്‍മാര്‍ക്കാണ് പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നും സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്യേണ്ടവരാണെന്നുമാണ് മിക്ക വ്യാപാര കുടുംബങ്ങളും കരുതുന്നത്. പെണ്‍കുട്ടികളെ ‘പരയാധന്‍’ (സ്വന്തമല്ലാത്ത വസ്തു) ആയിക്കാണുന്ന രീതി ഗുജറാത്തില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ട്. സ്വത്തും വ്യാപാരവും കൈമാറാനും അച്ഛനമ്മമാരെ നോക്കാനും ഒരു മകനെങ്കിലും വേണമെന്ന് മിക്ക കുടുംബങ്ങളും വിശ്വസിക്കുന്നു.

ഗർഭഛിദ്ര വിധി: ഇത് കൊല്ലാനുള്ള ലൈസൻസാണ്

ബേടി ബചാവോ ബേടി പഠാവോ പദ്ധതിയുടെ പരാജയം

ഗുജറാത്തിലെ നഗരമേഖലകളില്‍ പെണ്‍ ഭ്രൂണഹത്യ വര്‍ധിച്ചത് കാണിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ‘ബേടി ബചാവോ ബേടി പഠാവോ’ പദ്ധതി പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് ഫലം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ്. പെണ്‍കുട്ടികള്‍ ജനിക്കുന്ന ദമ്പതികള്‍ക്ക് 6,000 രൂപ നല്കുക, മത നേതാക്കളുടെയും സ്ഥാപനങ്ങളുടെയും സേവനം ഉപയോഗപ്പെടുത്തി പൊതുപരിപാടികള്‍ നടത്തുക, വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികളെ ചേര്‍ക്കുന്നത് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പരിപാടികള്‍ ഈ പദ്ധതിക്കു കീഴില്‍ നടത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. പ്രാഥമിക, സെക്കണ്ടറി വിദ്യാലയങ്ങളിലെ പെണ്‍കുട്ടികളുടെ പഠനത്തിനായി 20 കോടി രൂപയും സര്‍ക്കാര്‍ നീക്കിവെച്ചു.

അബോര്‍ഷന്‍: അനുവദിക്കേണ്ടത് ഇളവല്ല, നിയമത്തിന്റെ സംരക്ഷണം

പെണ്‍ ഭ്രൂണഹത്യയുടെ മിക്ക സംഭവങ്ങളിലും ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രീകളെ ഭര്‍ത്താക്കന്മാരും ഭര്‍തൃ വീട്ടുകാരും നിര്‍ബന്ധിക്കുകയാണ്. വനിതാ ദിനം എത്രയൊക്കെ ആഘോഷിച്ചാലും സ്വന്തം ഗര്‍ഭത്തിന് മുകളില്‍പ്പോലും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനാകില്ല എന്നതാണു വസ്തുതയെന്ന് ഇത് കാണിക്കുന്നു.

നയങ്ങളും ശുപാര്‍ശകളും

ദാരിദ്ര്യത്തേക്കാളേറെ കാഴ്ച്ചപ്പാടുമായാണ് ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന ബന്ധപ്പെട്ടിരിക്കുന്നത് എന്നു കാണാം. പ്രായമായ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്കാന്‍ പെണ്‍മക്കള്‍ക്ക് കഴിയില്ല എന്ന ചിന്താഗതി മാറ്റണം. പുതിയ സാങ്കേതികവിദ്യകള്‍ ഭ്രൂണത്തിന്റെ ലിംഗപരിശോധന മാതാപിതാക്കള്‍ക്ക് എപ്പുപ്പമാക്കുന്നു. ഇത്തരം ഉപകരണങ്ങള്‍ വില്‍ക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ഭ്രൂണഹത്യ പ്രബലമായ രാജ്യങ്ങളിലേക്ക് അവ വില്‍ക്കരുത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗപരിശോധന നടത്തില്ലെന്നും എന്തെങ്കിലും വൈദ്യപരമായ കാരണങ്ങളാല്‍ നടത്തിയാല്‍ അത് വെളിപ്പെടുത്തില്ലെന്നും ചികിത്സസമൂഹവും തീരുമാനിക്കണം.

ഹരിയാനയിലെ സ്ത്രീ അഥവാ ഒരു മിത്ത്

‘മോദി ഭരിച്ചു വികസിപ്പിച്ച ഗുജറാത്ത് എന്തുകൊണ്ട് നിരക്ഷരരുടെ നാടായി’

വിരലടയാളം പതിപ്പിച്ച് റേഷന്‍, ഭക്ഷണത്തിന്‍റെ ഗുജറാത്ത് മോഡല്‍; പരാജയമെന്ന് വിദഗ്ദര്‍

മോദി, ഇന്ത്യ ഒരു ഗുജറാത്ത് മോഡല്‍ പരീക്ഷണശാലയല്ല- സീതാറാം യെച്ചൂരി എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍