TopTop
Begin typing your search above and press return to search.

പുൽവാമയിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ കൊന്നു; മൂന്ന് സുരക്ഷാ സൈനികർക്ക് പരിക്ക്

പുൽവാമയിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ കൊന്നു; മൂന്ന് സുരക്ഷാ സൈനികർക്ക് പരിക്ക്

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട് വരുമ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ലഷ്കർ ഇ തൊയ്യിബയിലെ അംഗങ്ങളാണ് ഭീകരരെന്ന് റിപ്പോർട്ടുകൾ പറയുന്നു.

രണ്ടുദിവസം മുമ്പ് ശ്രീനഗർ-ജമ്മു ഹൈവേയിൽ ഒരു കാറിൽ സ്ഫോടനം നടന്നിരുന്നു. ഇത് ഭീകരാക്രമണമാണെന്നാണ് സൈന്യം മനസ്സിലാക്കുന്നത്. അന്വേഷണം നടന്നുവരികയാണ്. പുൽവാമ ആക്രമണത്തിനു സമാനമായ രീതിയിൽ ആക്രമണം പദ്ധതിയിട്ടിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ഈ ആക്രമണത്തിൽ ആളപായമോ പരിക്കോ ഇല്ല.

കാറിൽ എൽപിജി സിലിണ്ടറുകളാണ് ഉണ്ടായിരുന്നതെന്നും ആസൂത്രിത നീക്കമായിരുന്നു ഇതെന്നും റമ്പാൻ ജില്ലാ പോലീസ് മേധാവി അനിതാ ശർമ പറഞ്ഞു. എൽപിജി സിലിണ്ടറുകൾ സ്ഫോടകവസ്തുക്കളായി ഉപയോഗിക്കാമെന്നതിനാൽ ഭീകരരുടെ പദ്ധതിയല്ല ഇതെന്ന് ഉറപ്പിക്കാനാകില്ലെന്ന് അനിത ശർമ കൂട്ടിച്ചേർത്തു. ഈ കാറിന്റെ ഡ്രൈവർ സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു.

*represent image

Next Story

Related Stories