ന്യൂസ് അപ്ഡേറ്റ്സ്

എബിവിപി എതിർത്തു; എഫ്‌ടിഐഐ-യിൽ ഡോക്യുമെന്ററി പ്രദർശനം മുടങ്ങി

എഫ്‌ടിഐഐയിലെ ഫൈനൽ ഇയർ വിദ്യാർത്ഥിയായ ഹരിശങ്കർ നാച്ചിമുത്തു സംവിധാനം ചെയ്തതാണ് ഈ ഡോക്യുമെന്ററി.

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യാഴാഴ്ച നടത്താനിരുന്ന ഡോക്യുമെന്ററി സ്ക്രീനിങ് മുടങ്ങി. എബിവിപി ഈ പ്രദര്‍ശനത്തിനെതിരെ നിലപാടെടുത്തതാണ് കാരണമെന്നറിയുന്നു. കബിർ കാല മഞ്ച് എന്ന സംഘടനയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് തടയപ്പെട്ടത്. ജാതീയതയ്ക്കെതിരെ സംഗീതം, നാടകം, കവിത തുടങ്ങിയ മാധ്യമങ്ങളിലൂടെ സമൂഹത്തിൽ പ്രചാരണം സംഘടിപ്പിക്കുന്ന സാംസ്കാരിക സംഘടനയാണ് കബിർ കാല മഞ്ച്.

എഫ്‌ടിഐഐയിലെ ഫൈനൽ ഇയർ വിദ്യാർത്ഥിയായ ഹരിശങ്കർ നാച്ചിമുത്തു സംവിധാനം ചെയ്തതാണ് ഈ ഡോക്യുമെന്ററി. ആർഎസ്എസ്സിന്റെ വിദ്യാർത്ഥി വിഭാഗമായ എബിവിപിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണവിഭാഗം സുരക്ഷാ പ്രശ്നങ്ങൾ മൂലമാണ് ഡോക്യുമെന്ററി പ്രദർശനം ഒഴിവാക്കുകയാണെന്ന് അറിയിച്ചതായും വിദ്യാർത്ഥികൾ വ്യക്തമാക്കി.

എന്നാൽ, വിദ്യാർത്ഥികൾ സ്ക്രീനിങ്ങിനായി തിയറ്റർ മുൻകൂട്ടി ബുക്ക് ചെയ്യാത്തതിനാലാണ് ഡോക്യുമെന്ററി പ്രദർശനം ഒഴിവാക്കിയതെന്ന് എഫ്‌ടിഐഐ അധികൃതർ പറയുന്നു. വിദ്യാർത്ഥികളുടെ ആദ്യത്തെ സിനിമയുടെ സ്ക്രീനിങ് പൊതുജനങ്ങളെ കാണിക്കാൻ പാടുള്ളതല്ലെന്നും എഫ്‌ടിഐഐ പറഞ്ഞു. അത് ബന്ധപ്പെട്ടവർ മാത്രം കാണുകയും മാർക്ക് നൽകുകയുമാണ് ചെയ്യുകയെന്നും എഫ്‌ടിഐഐ ഡയറക്ടർ ഭൂപേന്ദ്ര കൈന്തോല പറഞ്ഞു.

അതെസമയം തങ്ങൾ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എബിവിപി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍