TopTop
Begin typing your search above and press return to search.

പ്രതിബന്ധങ്ങൾ മറികടന്ന് പേരുമാറ്റത്തോടെ 'ഗൗരി ലങ്കേഷ് പത്രികെ' വീണ്ടും പുറത്തിറങ്ങുന്നു

പ്രതിബന്ധങ്ങൾ മറികടന്ന് പേരുമാറ്റത്തോടെ ഗൗരി ലങ്കേഷ് പത്രികെ വീണ്ടും പുറത്തിറങ്ങുന്നു

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞു. ഗൗരിയുടെ മരണശേഷം 'ഗൗരി ലങ്കേഷ് പത്രികെ' പുറത്തിറങ്ങുകയുണ്ടായില്ല. ഈ ടാബ്ലോയ്ഡിന്റെ രണ്ടാംവരവിന് അവസരമൊരുങ്ങിയിരിക്കുകയാണിപ്പോൾ. നാളെ പത്രിക പുറത്തിറങ്ങും. പേര് 'ന്യായ പാത' എന്ന് മാറ്റിയിട്ടുണ്ട്.

ഗൗരി ലങ്കേഷിന്റെ ചരമ വാർഷികവുമായി ബന്ധപ്പെട്ട പ്രത്യേക പതിപ്പോടു കൂടിയാണ് ന്യായപാത പുറത്തിറങ്ങുന്നത്. കവർ പേജിൽ ലങ്കേഷിന്റെ ചിത്രമാണുള്ളത്. 'അഭിവ്യക്തി മറുഹാട്ടു' (അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പുനർജന്മം) എന്ന് കവർ പേജിൽ എഴുതിയിട്ടുമുണ്ട്. ഷിമോഗയിൽ 2006ൽ നടന്ന സാഹിത്യസംഗമത്തിൽ ലങ്കേഷ് നടത്തിയ പ്രസംഗവും ഈ പ്രത്യേക പതിപ്പിലുണ്ട്. ആർഎസ്എസ്സിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് അന്ന് സാഹിത്യസംഗമത്തിൽ ഗൗരി ലങ്കേഷ് പങ്കെടുത്തത്. ഗൗരി ലങ്കേഷ് നക്സലൈറ്റാണെന്ന് ആരോപിച്ചായിരുന്നു ഈ എതിർപ്പ്.

ദളിതർക്കും ആദിവാസികൾക്കു വേണ്ടി സംസാരിക്കുന്നവര്‍ എപ്പോഴും നക്സലുകൾ എന്ന് മുദ്ര കുത്തപ്പെടുന്നതായി ഗൗരി ലങ്കേഷ് അന്ന് പറഞ്ഞു. "ഞാൻ സമാധാനത്തിനു വേണ്ടി സംസാരിക്കുമ്പോള്‍ നിങ്ങളെന്നെ നക്സൽ എന്ന് വിളിക്കുകയാണെങ്കിൽ ആ വിളികളെ ഞാൻ അവഗണിക്കും." -ഗൗരി പറഞ്ഞു.

ഇത് ഒരു ഗൗരിയെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്ന് ന്യായപാതയുടെ എഡിറ്ററായ ഡോ. വാസു പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന എല്ലാവർക്കുമുണ്ടായ വലിയ നഷ്ടമാണ് ഗൗരി ലങ്കേഷ്.

ഗൗരി ലങ്കേഷിന്റെ മരണശേഷം ലങ്കേഷ് കുടുംബത്തിലുണ്ടായ തർക്കങ്ങൾ മൂലമാണ് പ്രസിദ്ധീകരണം ഇത്രയും വൈകാൻ കാരണം. നേരത്തെ 'നാനു ഗൗരി' (ഞാൻ ഗൗരി) എന്ന പേരാണ് ആലോചിച്ചിരുന്നത്. എന്നാല്‍ ഈ പേരിൽ പ്രസിദ്ധീകരണം പുറത്തിറക്കാന്‍ രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്സ് ഇന്ത്യ സമ്മതിച്ചില്ല.


Next Story

Related Stories