ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ചലഞ്ച് ഏറ്റെടുത്ത ‘ആക്ഷൻ ഹീറോ’ യതീഷ് ചന്ദ്രയ്ക്ക് സംഘപരിവാറുകാരുടെ അഭിനന്ദനപ്രവാഹം

#HumFitTohIndiaFit എന്ന ഹാഷ്ടാഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു കാംപൈൻ നടത്തുന്നുണ്ട്.

കേരളാ പൊലീസിലെ ‘ആക്ഷൻ ഹീറോ ബിജു’ എന്നറിയപ്പെടുന്ന തൃശ്ശൂർ പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ്നെസ് ചലഞ്ച് ഏറ്റെടുത്തിരുന്നു. ജിംനേഷ്യത്തിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ യതീഷ് യൂടൂബിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഘപരിവാറുകാരുടെ അഭിനന്ദനപ്രവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ യതീഷ് ചന്ദ്രയ്ക്ക്.

ആലുവയിൽ സിപിഎം ഓഫീസിൽ ആക്രമണം നടത്തിയതോടെ ദേശീയശ്രദ്ധ കിട്ടിയ ഇതരസംസ്ഥാന ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. കർണാടകയിലെ വടക്കൻ പ്രദേശത്തുള്ള ഗ്രാമങ്ങളിലൊന്നിൽ ജനിച്ചു വളർന്ന ഇദ്ദേഹം കേരളത്തില്‍ ജോലിയുമായി എത്തിയതാണ്.

#HumFitTohIndiaFit എന്ന ഹാഷ്ടാഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു കാംപൈൻ നടത്തുന്നുണ്ട്. ക്രിക്കറ്റ് താരം കോഹ്‌ലിയെക്കൊണ്ട് ചലഞ്ച് ചെയ്യിച്ചതിനു ശേഷം പ്രധാനമന്ത്രിയുടെ പൊതുജനസമ്പർക്ക വിഭാഗം ഈ കാംപൈൻ ശക്തമായി മുമ്പോട്ടു കൊണ്ടു പോകുകയായിരുന്നു. തമിഴ്നാട്ടിലെ തൂത്തൂക്കുടിയിൽ 13 പേർ കൊല്ലപ്പെട്ട വെടിവെപ്പ് നടക്കുമ്പോൾ അതെക്കുറിച്ചന്വേഷിക്കാതെ മോദി സോഷ്യൽ മീഡിയയിൽ ചാലഞ്ച് ചെയ്ത് കളിക്കുന്നതിൽ ഏർപ്പെട്ടത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഇതോടെ കുറച്ചുനാൾ മാറിനിന്ന മോദി തൂത്തുക്കുടി വാർത്തകൾ അവസാനിച്ചപ്പോൾ ചലഞ്ചുമായി രംഗത്തെത്തുകയായിരുന്നു.

പിണറായിക്ക് കാക്കിയിട്ട തെരുവു ഗുണ്ട, വിഎസിന് ഭ്രാന്തന്‍ നായ; ആരാണ് യതീഷ് ചന്ദ്ര?

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍