രാജ്യത്ത് നാണയങ്ങള്‍ സംഭരിക്കാനാകാത്ത വിധം അമിതമായെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തിന് ശേഷം നാണയത്തുട്ടുകളുടെ ഉല്‍പ്പാദനം അമിതമായി. ഇത് റിസര്‍വ് ബാങ്കിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് എന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ധന മന്ത്രാലയത്തിന്റെ കറന്‍സി ആന്‍ഡ് കോയിന് ഡിവിഷന് യോഗത്തിന് ശേഷമാണ് കോയിന് ട്രാന്സ്പോര്ട്ടേഷന് ബദല്‍ മാര്‍ഗങ്ങള്‍ സംബന്ധിച്ചും ആലോചിക്കാനും നാണയ വിതരണം സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ചുമുള്ള ആലോചന. വലിയ തോതില്‍ ഓര്‍ഡര്‍ ലഭിക്കുന്നതും ആര്‍ബിഐ കോയിന് കണ്സൈന്മെന്റ് ലിഫ്റ്റിംഗ് മന്ദഗതിയിലായതും കാരണം ബ്രസീല്‍, ശ്രീലങ്ക, മാല്‍ഡീവ്സ് എന്നീ രാജ്യങ്ങളിലേയ്ക്കുള്ള നാണയ കയറ്റുമതി സംബന്ധിച്ച് പരിശോധിക്കും.
സി ആന്‍ഡ് സി ഡിവിഷന് യോഗത്തിന്റെ മിനുട്ട്സ് വ്യക്തമാക്കുന്നത് ആര്‍ബിഐ പ്രതിനിധികള്‍ നാണയങ്ങളുടെ ബാഹുല്യം സംബന്ധിച്ച പ്രശ്നം ഉന്നയിച്ചിട്ടുണ്ട് എന്നാണ്. 2018 നവംബര്‍ 22ന്റെ മിനുട്ട്സ് പ്രകാരം ഏകദേശം 900 കോടി നാണയങ്ങള്‍ ആര്‍ബിഐ സംഭരിക്കുന്നുണ്ട്. അതേസമയം സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മൈനിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്ക് 2019-20ലേയ്ക്ക് ആര്‍ബിഐ നല്‍കിയിരിക്കുന്ന ഓര്‍ഡര്‍ 340 കോടി നാണയങ്ങളുടേതാണ്. എസ്പിഎംഎസിഐഎല്ലിന്റെ ഉല്‍പ്പാദനശേഷിയുടെ മൂന്നിലൊന്ന് മാത്രമാണിത്. നാണയങ്ങള്‍ സംഭരിക്കാനുള്ള ബുദ്ധിമുട്ടാണ് പ്രധാന പ്രശ്നം. ഇത് പരിഹരിക്കാന്‍ എന്ന് പറഞ്ഞാണ് നാണയ വിതരണം സ്വകാര്യവത്കരിക്കാനൊരുങ്ങുന്നത്. 2020-21ലേയ്ക്കുള്ള നാണയ ഓര്‍ഡര്‍ 870 കോടിയാണ്. 2021-22ലേയ്ക്കുള്ളത് 980 കോടിയും.
2018 ഒക്ടോബര്‍ മൂന്നിന് ചേര്‍ന്ന പ്രൊഡക്ഷന്‍ പ്ലാനിംഗ് മീറ്റിംഗിലും (പിപിഎം) നാണയ സംഭരണം സംബന്ധിച്ച പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. നാണയങ്ങള്‍ സംഭരിക്കാന്‍ മതിയായ ഇടമില്ലാത്തതിനാല്‍ ആര്‍ബിഐ എടുക്കാത്ത പ്രശ്നമുണ്ട്. അതുകൊണ്ട് എസ്പിഎംസിഐല് സംഭരണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്. ഇത്തരത്തിലാണ് വിതരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുക എന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.