TopTop
Begin typing your search above and press return to search.

"ഞങ്ങള്‍ സ്‌ട്രോംഗാണ്" എന്ന് കുമാരസ്വാമി, രൂക്ഷമായ പ്രതിസന്ധിക്കിടെ കര്‍ണാടക നിയമസഭ സമ്മേളനം

"ഞങ്ങള്‍ സ്‌ട്രോംഗാണ്" എന്ന് കുമാരസ്വാമി, രൂക്ഷമായ പ്രതിസന്ധിക്കിടെ കര്‍ണാടക നിയമസഭ സമ്മേളനം
18 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ രാജിയുണ്ടാക്കിയ പ്രതിസന്ധി തുടരുന്നതിനിടെ കര്‍ണാടക നിയമസഭ സമ്മേളനം ചേരുന്നു. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രാജി വച്ച എംഎല്‍എമാരോട് സ്പീക്കര്‍ക്ക് നേരിട്ട് രാജി നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്. അതേസമയം സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ സ്‌ട്രോംഗ് ആയി മുന്നോട്ട് പോകുന്നു എന്ന് തന്നെയാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അവകാശപ്പെടുന്നത്. രാജി വയ്ക്കാനുള്ള സാധ്യതകള്‍ കുമാരസ്വാമി ഇന്നലെ തള്ളിക്കളഞ്ഞിരുന്നു.

ഇതിനിടെ ജെഡിഎസ് ബിജെപിയുമായി വിലപേശല്‍ നടത്തുന്നതായുള്ള വാര്‍ത്തകള്‍ പൊട്ടിത്തെറിയുണ്ടാക്കിയിട്ടുണ്ട്. ജെഡിഎസ് നേതാവും മന്ത്രിയുമായ സാ റാ മഹേഷ് ഗസ്റ്റ് ഹൗസില്‍ ബിജെപി നേതാവ് കെഎസ് ഈശ്വരപ്പയ്‌ക്കൊപ്പം ഉണ്ടായിരുന്നത് സംശയങ്ങള്‍ക്കിടയുണ്ടാക്കിയിട്ടുണ്ട്.

ALSO READ: 28 വര്‍ഷം കോഴിക്കോട് അടിമവേല; അട്ടപ്പാടിയിലെ ആദിവാസി യുവതിക്ക് നല്‍കാന്‍ തീരുമാനിച്ച 8.86 ലക്ഷം രൂപ ശമ്പള കുടിശ്ശിക ചെറിയ തുകയെന്ന് ആരോപണം

സ്പീക്കര്‍ ഭരണസഖ്യത്തെ സംരക്ഷിക്കുന്നതിനായി തങ്ങളുടെ രാജിക്ക് മുകളില്‍ അടയിരിക്കുകയാണ് എന്ന് എംഎല്‍എമാര്‍ ആരോപിച്ചിരുന്നു. തനിക്ക് മിന്നല്‍ വേഗത്തിലൊന്നും തീരുമാനമെടുക്കാനാവില്ല എന്നാണ് സ്പീക്കര്‍ പറഞ്ഞത്. കോടതി നിര്‍ദ്ദേശപ്രകാരം 10 എംഎല്‍എമാരെ സ്പീക്കര്‍ ഇന്നലെ കണ്ടിരുന്നു.

പലരും തെറ്റായ രീതിയിലാണ് രാജിക്കത്ത് നല്‍കിയത് എന്ന് പറഞ്ഞതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ വീണ്ടും രാജിക്കത്ത് നല്‍കിയിരുന്നു. നിലവില്‍ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിന് 103 അംഗങ്ങളുടെ പിന്തുണയും ബിജെപിക്ക് 107 അംഗങ്ങളുടെ പിന്തുണയുമാണ് നിയമസഭയിലുള്ളത്.

Next Story

Related Stories