ന്യൂസ് അപ്ഡേറ്റ്സ്

പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടിച്ചു; മലം ആണെന്ന് വർണ്യത്തിലാശങ്കയുമായി സോഷ്യൽ മീഡിയ

‘അടുത്ത തവണ നിങ്ങളുടെ ഗേൾഫ്രണ്ട് സ്വർണം വേണമെന്ന് ആവശ്യപ്പെടുമ്പോൾ ഈ ചിത്രം കാട്ടിക്കൊടുക്കുക’

ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പിടിച്ചെടുത്ത സ്വർണപ്പേസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. റെവന്യൂ ഇന്റലിജൻ‌സ് പിടിച്ചെടുത്ത 2 കിലോ സ്വർണം മുഴുവൻ പേസ്റ്റ് രൂപത്തിലായിരുന്നു. സ്വർണത്തിനുണ്ടെന്ന് പറയപ്പെടുന്ന ഭംഗിയില്ല എന്നു മാത്രമല്ല ഈ പേസ്റ്റ് മലത്തെ ഓർമിപ്പിക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയ പറയുന്നു.

‘അടുത്ത തവണ നിങ്ങളുടെ ഗേൾഫ്രണ്ട് സ്വർണം വേണമെന്ന് ആവശ്യപ്പെടുമ്പോൾ ഈ ചിത്രം കാട്ടിക്കൊടുക്കുക’ എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സ്വർണം പേസ്റ്റ് രൂപത്തിലാക്കാം എന്നതുപോലും ഭൂരിപക്ഷം പേർക്കും പുതിയ അറിവായിരുന്നു. ഇതിന്റെ കൂടെയാണ് മലത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ചിത്രം കൂടി എത്തിയത്. ഇതോടെ ട്വിറ്ററിലത് കത്തിപ്പടരാൻ തുടങ്ങി.

34 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് തികച്ചും നൂതനമായ രീതിയിൽ കടത്താൻ ശ്രമിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍