ട്രെന്‍ഡിങ്ങ്

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആരോഗ്യ മന്ത്രിയും രാജിവെക്കണം; പ്രതിപക്ഷം

Print Friendly, PDF & Email

സംഭവത്തെ നൊബേല്‍ പുരസ്‌കാര ജേതാവ് കയിലാഷ് സത്യാര്‍ത്ഥി കൂട്ടകൊലയെന്നു വിശേഷിപ്പിച്ചു

A A A

Print Friendly, PDF & Email

കഴിഞ്ഞ ആറു ദിവസങ്ങള്‍ക്കിടെ 63 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഉത്തരപ്രദേശ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപെട്ടു. സംസ്ഥാനസര്‍ക്കാറിന്റെ കിഴിലുളള ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് ഓക്‌സിജന്‍ ലഭികാതെ കുട്ടികള്‍ മരിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തിലുണ്ടായ ദുരന്തത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത്് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപെട്ടു.

സംഭവം നടന്ന ആശുപത്രി ദേശീയ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചു. അതെസമയം സംഭവം പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ദുരന്തകാരണം അന്വേഷിക്കുന്നതിന് മജിസ്‌ട്രേറ്റ് തലത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു.

എസ് പി ബിഎസ്പി കോണ്‍ഗ്രസ് നേതാക്കള്‍ കുഞ്ഞുങ്ങള്‍ നഷ്ടപെട്ട രക്ഷിതാക്കളെ ആശ്വസിപിച്ചു. സംഭവത്തെ നൊബേല്‍ പുരസ്‌കാര ജേതാവ് കയിലാഷ് സത്യാര്‍ത്ഥി കൂട്ടകൊലയെന്നു വിശേഷിപ്പിച്ചു. ഇതിനെ ദുരന്തമെന്ന് വിശേഷിപ്പിച്ചാല്‍ പോരാ ഇത് കൂട്ടകൊലയാണെന്നും അദ്ദേഹം പറഞ്ഞു. 70 വര്‍ഷമായി സ്വാതന്ത്ര്യം നേടിയിട്ടെന്നു പറയുന്നതിന്റെ അര്‍ത്ഥമെന്തെന്നും അദ്ദേഹം ടിറ്റ്വറില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍