TopTop

ഗോരഖ്പൂര്‍ ദുരന്തം : പഞ്ഞിക്കും മരുന്നിനും പോസറ്റമോര്‍ട്ടത്തിനുമായി രക്ഷിതാക്കാളുടെ നെട്ടോട്ടം!

ഗോരഖ്പൂര്‍ ദുരന്തം : പഞ്ഞിക്കും മരുന്നിനും പോസറ്റമോര്‍ട്ടത്തിനുമായി രക്ഷിതാക്കാളുടെ നെട്ടോട്ടം!
മസ്തിഷ്‌കത്തില്‍ അണുബാധയെ തുടര്‍ന്നു ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ ആദ്യം പരക്കം പാഞ്ഞിരുന്നത് മരുന്നിനും പഞ്ഞിക്കും വേണ്ടിയായിരുന്നു എന്നാലിപ്പോള്‍ പോസറ്റമോര്‍ട്ടത്തിനും രക്ഷിതാക്കള്‍ നെട്ടോട്ടമോടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടികളെ പരിശോധിക്കുന്നതിനായി ഡോക്ടറെ കിട്ടാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ്. പിന്നീട് നഴ്‌സമാരുടെ നിര്‍ദേശങ്ങള്‍ ചികില്‍സക്കായി പഞ്ഞിവേണം. പിന്നെ ഫാര്‍മസിസറ്റുകളുടെ മരുന്നില്ലെന്ന തലയാട്ടല്‍. ഇതായിരുന്നു ബിആര്‍ഡിയിലെ അവസ്ഥ. എന്നാലിപ്പോള്‍ ദുരന്തത്തിനു ശേഷം കുട്ടികളുടെ പോസറ്റുമോര്‍ട്ടത്തിനും രക്ഷിതാക്കള്‍ കാശ് മുടക്കണം! മരിച്ച കുട്ടികളുടെ മരണസര്‍ട്ടിഫിക്കേറ്റിനും കാത്തിരിക്കണം. ശരിക്കും അരക്ഷിതാവസ്തയുടെ അടിയന്തിരാവസ്ഥയാണ് പ്രദേശത്ത് കാണാനാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോരഖ്പൂരിലെ കര്‍ഷകന്‍ മുപ്പതുകാരനായ ബ്രഹ്മദേവ് പറയുന്നതും അങ്ങനെയാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ആഗസറ്റ് എഴുമുതല്‍ ഓക്‌സിജന്‍ തീര്‍ന്നു.

കടുത്ത പനിയെ തുടര്‍ന്നു ഈ മാസം ഏഴിനാണ് ബ്രഹ്മദേവ് തന്റെ ഇരട്ടകുട്ടികളെ ആശുപത്രിയിലെത്തിച്ചത്. സുമന്‍ -ബ്രഹ്‌ദേവ് ദമ്പതികളുടെ 10 വയസുളള പെണ്‍കുട്ടിയും ആണ്‍കുട്ടിയും മരിച്ചു. ആശുപത്രിയില്‍ എന്തോ പന്തികേടുണ്ടെന്ന് ഇവര്‍ തിരിച്ചറിയുന്നത് എട്ടാം തിയ്യതിയാണ്. ശ്വാസം ശരിക്കും കിട്ടാതവന്നപ്പോള്‍ നഴസ്മാര് കുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതിനു പകരം നാടന്‍ പ്രയോഗം നടത്തി ശ്വാസം നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം രണ്ടുകുട്ടികളും മരിച്ചു ബ്രഹ്മദേവ് പറഞ്ഞു. ഒരു രക്ഷിതാവും ഒന്നും ചോദിക്കുന്നില്ല. ആരും അകത്തേക്ക് പ്രവേശിക്കുന്നില്ല. കുട്ടികള്‍ അനുഭവിക്കുന്ന വേദന ഞങ്ങള്‍ നിസ്സാഹയരായി നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ബ്രഹ്മദേവ് പറയുന്നു.

ഓക്‌സിജന്‍ സിലിണ്ടറിലെ സൂചിക താഴ്്ന്ന നിലവാരത്തിലെത്തിയപ്പോള്‍ തന്നെ ബ്രഹ്മദേവ് നഴ്‌സിനെ ചോദ്യം ചെയ്തുവെങ്കിലും ഒരു പ്രതികരണവുണ്ടായില്ലെന്ന് ബ്രഹ്‌ദേവ് പറയുന്നു. എട്ടാം തിയ്യതി തന്നോട് കുട്ടികള്‍ക്കായി 30 എംഎലും 40 എംഎലും രക്തം വേണമെന്നാവിശ്യപെട്ടു. രക്തബാങ്കില്‍ ചെന്ന്് തന്റെ രക്തം നല്‍കുകയും ചെയ്തു. ശേഷം അവരോട് എന്തായെന്ന് ചോദിച്ചു അപ്പോഴും അവര്‍ ഒന്നും പ്രതികരിച്ചില്ല. അടുത്തദിവസം ആഗസറ്റ് ഒമ്പദിന് തന്റെ മക്കള്‍ മരിച്ചതായി അവര്‍ അറിയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ തന്നോട് പറഞ്ഞില്ല. അവര്‍ എന്തോ മറച്ചുവെക്കുന്നതായി തോന്നി. അന്ന് ആശുപത്രിയില്‍ ഒമ്പദ്് കുഞ്ഞുങ്ങള്‍ മരിച്ചു.ബ്രഹ്മദേവിന്റേയും സുമന്റേയും ദുരന്തകഥ അവിടെ തിരുന്നില്ല. അടുത്ത ദിവസവും മരിച്ചകുഞ്ഞുങ്ങളെ നോക്കി അവര്‍ എന്‍ഐസിയുടെ മുന്നില്‍ കാത്തുനില്‍ക്കുകയാണ്. അവിടെ കണ്ടത് ഓക്‌സിജന്‍ കാലിയായ സിലിണ്ടറുകള്‍ മാറ്റി അമ്പുബാഗ് പ്രയോഗിക്കുന്നതാണ്. അടിയന്തിര പ്രാധാന്യമുളള ആ വാര്‍ഡ് ശ്രദ്ധിക്കുന്നത് ഒരു ഡോക്ടറും നഴ്‌സും മാത്രമാണ്.

ചികില്‍സക്കായി ഇവരെല്ലാം ബിആര്‍ഡിയിലെത്തിയത് സ്വകാരി ആശുപത്രിയില്‍ 7000 രൂപ നല്‍കാനില്ലാത്തതുകൊണ്ടാണെന്നും ഇവര്‍ പറയുന്നു. ആശുപത്രിയില്‍ നിന്നും തങ്ങള്‍ക്ക്് സൗജന്യമായി മരുന്നുകള്‍ ലഭിച്ചില്ലെന്നും ദമ്പതികള്‍ പറഞ്ഞു. ഡോക്ടര്‍ ആവശ്യപെട്ടതുകൊണ്ട് ്ഗ്ലുക്കോസും കാല്‍സ്യവും പഞ്ഞിയും സിറിഞ്ചും താന്‍ തന്നെ വാങ്ങുകയായിരുന്നുവെന്നും ബ്രഹ്മദേവ് പറഞ്ഞു. ഓക്‌സിജന്‍ ഇല്ലാത്തതുകൊണ്ട് ബലുണ്‍ പോലുളള ഒരു സാധനത്തില്‍ കാറ്റു നിറച്ചുകൊണ്ട് നാടന്‍ പ്രയോഗം നടത്തിയാണ് ഇവര്‍ കുട്ടികള്‍ക്ക് ശ്വാസം നല്‍കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മദേവിന്റെ കുട്ടികളുടെ മരണകാരണം ആവശ്യപെട്ടപ്പോള്‍ ശ്വാസസംമ്പന്ധമായ കാരണങ്ങളലാണ് മരണമെന്നായിരുന്നു മറുപടി. കുട്ടികളുടെ മൃതശരീരങ്ങള്‍ പോസറ്റ്‌മോര്‍ട്ടം നടത്താതെയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മരുന്നിനും പഞ്ഞിക്കും പുറമെ മരണസര്‍ട്ടിഫിക്കറ്റിനും പോരാടേണ്ടി വരികയാണ്.


Next Story

Related Stories