UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാട്സാപ്പ് മരണസന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ

ഭീകരവാദികള്‍ സോഷ്യൽ മീഡിയയെ വിധ്വംസകപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വിഷയവും ഈ യോഗത്തിൽ ചർച്ചയാക്കും.

വാട്സാപ്പിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടതായി കേന്ദ്ര ഇൻഫർമേഷന്‍ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആളുകളിറങ്ങിയിട്ടുണ്ടെന്ന സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതുവരെ ഇരുപത്താറോളം പേർ ഈ വ്യാജപ്രചാരണങ്ങളുടെ ഇരകളായി. അപരിചിതരെ കണ്ടാൽ തല്ലിക്കൊല്ലുന്ന സ്ഥിതി നിലവിൽ വന്നിട്ടും വാട്സാപ്പ് ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നു. സർക്കാരുകളൊന്നും തന്നെ വാട്സാപ്പിന്റെ ഈ നയത്തിനെതിരെ ഇതുവരെ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

വാട്സാപ്പിന്റെ ഈ നയത്തില്‌ സർക്കാരിനുള്ള ആഴത്തിലുള്ള വിയോജിപ്പ് കമ്പനിയുടെ മാനേജ്മെന്റിനെ അറിയിച്ചതായി ഇൻഫർമേഷൻ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു, ആവശ്യമായ പരിഹാരനടപടികൾ ഉടൻ എടുക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത് തിരിച്ചറിഞ്ഞാൽ ഉടനെത്തന്നെ അവ തടയാൻ വാട്സാപ്പ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ഇതിൽ വാട്സാപ്പിനുള്ള ഉത്തരവാദിത്തം വലുതാണെന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും ചേർത്ത് ഒറു യോഗം വിളിക്കുമെന്നും അവിടെവെച്ച് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്നും മന്ത്രി അറിയിച്ചു.

ഭീകരവാദികള്‍ സോഷ്യൽ മീഡിയയെ വിധ്വംസകപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വിഷയവും ഈ യോഗത്തിൽ ചർച്ചയാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍