ന്യൂസ് അപ്ഡേറ്റ്സ്

തടവുകാര്‍ക്കുവേണ്ടി ജേര്‍ണലിസം കോഴ്സുമായി ഗുജറാത്തിലെ സെന്‍ട്രല്‍ ജയില്‍!

ഗുജറാത്തിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ് തടവുകാര്‍ക്കുവേണ്ടി കോഴ്സുകള്‍ തുടങ്ങുന്നത്.

ജയില്‍ കിടക്കുന്ന തടവുകാര്‍ക്കുവേണ്ടി ജേര്‍ണലിസം, പ്രൂഫ് റീഡിങ് കോഴ്സുമായി ഗുജറാത്തിലെ സെന്‍ട്രല്‍ ജയില്‍. ഗുജറാത്തിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ് തടവുകാര്‍ക്കുവേണ്ടി കോഴ്സുകള്‍ തുടങ്ങുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് മഹാത്മാ ഗാന്ധി ആരംഭിച്ച നവജീവന്‍ ട്രസ്റ്റ് ആണ്.

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് കോഴ്സ് ആരംഭിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഗാന്ധിജിയെ സബര്‍മതി ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.

ആദ്യ ബാച്ചിലേക്കുള്ള 20 തടവുകാരെ ജയില്‍ അധികൃതരുടെ സഹായത്തോടെ നവജീവന്‍ ട്രസ്റ്റ് തിരഞ്ഞെടുത്തു കഴിഞ്ഞു. ഒക്ടോബര്‍ 15 മുതല്‍ ക്ലാസ് ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് ദിവസമാകും ക്ലാസ്.

മാധ്യമ രംഗത്തെ പ്രമുഖരായ വ്യക്തികളായിരിക്കും തടവുകാര്‍ക്ക് ക്ലാസെടുക്കാന്‍ എത്തുക. ഗുജറാത്തി ഭാഷയില്‍ നടത്തുന്ന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

ഈ തടവുകാര്‍ക്ക് ജോലി നല്‍കാമെന്ന് പല മാധ്യമ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ നവജീവന്‍ ട്രസ്റ്റിന്റെ പ്രസിദ്ധീകരണങ്ങളിലും തടവുകാര്‍ക്ക് ജോലി നല്‍കും.

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള കോഴ്സ് ജയിലില്‍ തുടങ്ങുന്നതെന്നും, തടവുകാര്‍ക്ക് മാധ്യമ രംഗത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും നവജീവന്‍ ട്രസ്റ്റ് ഭാരവാഹി വിവേക് ദേശായി മാധ്യമങ്ങളോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍