UPDATES

ഗവര്‍ണര്‍ നിശ്ചയിച്ച സമയപരിധി അടുക്കുന്നു, കര്‍ണാടകത്തില്‍ എന്ത് സംഭവിക്കും ?

സർക്കാര്‍ ഒന്നരയ്ക്കു മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സ്പീക്കറുടെ അധികാരങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കാര്യവും സഭയിലെ പ്രസംഗത്തിൽ പറഞ്ഞു.

“ഞങ്ങൾ ഇതിനകം തന്നെ വിശ്വാസപ്രമേയം മുമ്പോട്ടു വെച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഗവർണർക്ക് എന്നെ നയിക്കാൻ കഴിയുമോ എന്നതിൽ തീരുമാനമെടുക്കാൻ ഞാൻ സ്പീക്കറോട് അഭ്യർത്ഥിക്കുന്നു,” 11 മണിയോടെ തുടങ്ങിയ കര്‍ണാടക നിയമസഭാ നടപടികളുടെ തുടക്കത്തിൽ സംസാരിച്ച മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞ വാക്കുകളാണിവ. ഇന്നുച്ചയ്ക്ക് ഒന്നരയ്ക്കു മുമ്പ് വിശ്വാസം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണർ തന്റെ അധികാരപരിധി കടന്ന് ഇടപെടൽ നടത്തുകയാണെന്നും ഭരണഘടനാ ലംഘനമാണ് നടക്കുന്നതെന്നും ആരോപിച്ച് കോൺഗ്രസ്സ് രംഗത്തു വന്നിട്ടുണ്ട്.

സർക്കാര്‍ ഒന്നരയ്ക്കു മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സ്പീക്കറുടെ അധികാരങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കാര്യവും സഭയിലെ പ്രസംഗത്തിൽ പറഞ്ഞു. ഗവർണർക്ക് ഇത്തരം വിഷയങ്ങളിൽ സഭയ്ക്ക് നിർദ്ദേശങ്ങൾ നൽകാൻ അധികാരമുണ്ടോയെന്ന് സ്പീക്കർ തന്നെ വിശദീകരിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. സംസ്ഥാന നിയമസഭയുടെ ഓംബുഡ്സ്മാനല്ല ഗവർണറെന്നും അദ്ദേഹം പറഞ്ഞു.

1.30നുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനഞ്ച് എംഎൽഎമാർ തന്നെ വന്നു കണ്ടതായും രാജി സമർപ്പിച്ചതായും ഗവർണർ പറഞ്ഞു. പ്രഥമദൃഷ്ട്യാ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സഭ വിളിച്ചുകൂട്ടി വിശ്വാസവോട്ട് തേടുന്നുവെന്നതിനാൽ താൻ ഇതുവരെ കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. വോട്ടെടുപ്പ് ഇങ്ങനെ നീളുന്നത് ജനാധിപത്യ രീതികൾക്ക് നിരക്കുന്നതല്ലെന്ന് ഗവർണർ പറഞ്ഞു. എന്നാൽ 18ന് നടന്ന സഭാസമ്മേളനത്തില്‍ വിശ്വാസവോട്ട് നടത്തണമെന്ന നിർദ്ദേശം സഭാധ്യക്ഷൻ കെആർ രമേഷ് കുമാർ അംഗീകരിച്ചിരുന്നില്ല.

സംസ്ഥാന ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് നിയമമന്ത്രി കൃഷ്ണ ബൈരെഗൗഡയും സഭയിൽ സംസാരിച്ചു. എസ്ആർ ബൊമ്മൈ കേസിൽ വിശ്വാസവോട്ടിന് ആവശ്യപ്പെടാൻ ഗവർണർക്ക് കഴിയുമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഒരാഴ്ചത്തെ സമയം നൽകി ഇത്തരമൊരു നിർദ്ദേശം നൽകാമെന്നാണ് കോടതി പറഞ്ഞത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം തീർത്തും വ്യത്യസ്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ചു കഴിഞ്ഞു. സഭ അത് ചർച്ച ചെയ്യുകയാണ്. ഇത് സഭയുടെ അവകാശാധികാരങ്ങളിൽ വരുന്നതാണ്. സ്പീക്കറാണ് അതിന്റെ സര്‍വ്വാധികാരി. ഇത്തരമൊരു സാഹചര്യത്തിൽ ഗവർണർ നൽകിയ നിർദ്ദേശം സഭയുടെ അവകാശാധികാരങ്ങളെ തകർക്കലാണെന്നും കൃഷ്ണ ബൈരെഗൗഡ വിശദീകരിച്ചു.

കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഇന്ന് ഉച്ചവരെ സമയം കൊടുക്കുന്നുവെന്ന് ഗവർണർ വാജുഭായി വാല കത്ത് നൽകിയിരുന്നു. അതെസമയം ഈ ആവശ്യം ഭരണഘടനാപരമല്ലെന്ന് ചൂണ്ടിക്കാട്ടി നിയമനടപടിക്ക് തയ്യാറെടുക്കുകയാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യം ചെയ്യുന്നത്.

1.30നുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനഞ്ച് എംഎൽഎമാർ തന്നെ വന്നു കണ്ടതായും രാജി സമർപ്പിച്ചതായും ഗവർണർ പറഞ്ഞു. പ്രഥമദൃഷ്ട്യാ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സഭ വിളിച്ചുകൂട്ടി വിശ്വാസവോട്ട് തേടുന്നുവെന്നതിനാൽ താൻ ഇതുവരെ കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. വോട്ടെടുപ്പ് ഇങ്ങനെ നീളുന്നത് ജനാധിപത്യ രീതികൾക്ക് നിരക്കുന്നതല്ലെന്ന് ഗവർണർ പറഞ്ഞു. എന്നാൽ 18ന് നടന്ന സഭാസമ്മേളനത്തില്‍ വിശ്വാസവോട്ട് നടത്തണമെന്ന നിർദ്ദേശം സഭാധ്യക്ഷൻ കെആർ രമേഷ് കുമാർ അംഗീകരിച്ചിരുന്നില്ല.

വിമതർ സഭയിലെത്തണമെന്ന് നിർബന്ധിക്കാനാകില്ലെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതെസമയം വിപ്പ് നൽകാനുള്ള കക്ഷികളുടെ അധികാരത്തെ നേർപ്പിക്കാനാകില്ലെന്നാണ് സഖ്യ സർക്കാർ ഇതിനോട് പ്രതികരിക്കുന്നത്. വിപ്പിന്റെ നിയമസാധുത സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് സഭാധ്യക്ഷനോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുമുണ്ട്. 15 വിമത എംഎൽഎമാർ ഉൾപ്പെടെ 20 പേരാണ് കഴിഞ്ഞദിവസം സഭാനടപടികളിൽ പങ്കെടുക്കാതിരുന്നത്. ആകെ പതിനാറ് വിമതരുണ്ടായിരുന്നതിൽ കോൺഗ്രസ് എംഎൽഎയായ രാമലിംഗറെഡ്ഢി പാളം വീണ്ടും മാറിയിട്ടുണ്ട്.

കഴിഞ്ഞദിവസം മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഉന്നയിച്ച ക്രമപ്രശ്നത്തിന്മേൽ വാക്കേറ്റങ്ങൾ‌ നടക്കുക മാത്രമാണ് സഭയിലുണ്ടായത്. 15 വിമത എംഎൽഎമാർ സഭയിലെത്തണമെന്ന് നിർബന്ധിക്കാനാകില്ലെന്ന സുപ്രീംകോടതിയുടെ നിലപാടിനെ ചോദ്യം ചെയ്താണ് സിദ്ധരാമയ്യ സംസാരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍